എഡിറ്റര്‍
എഡിറ്റര്‍
‘ഈ വാര്‍ത്ത പച്ചക്കള്ളമാണ്’; ബാങ്ക് വിളിക്കുമ്പോള്‍ പ്രസംഗം നിര്‍ത്തേണ്ടതില്ലെന്നു താന്‍ പറഞ്ഞെന്ന് വാര്‍ത്ത നല്‍കിയ മാധ്യമത്തിനെതിരെ പരാതിയുമായി കെ.ടി ജലീല്‍
എഡിറ്റര്‍
Monday 28th August 2017 6:58pm

മലപ്പുറം: ബാങ്ക് വിളിക്കുമ്പോള്‍ പ്രസംഗം നിര്‍ത്തേണ്ടതില്ലെന്ന ജെ.ടി ജലീലിന്റെ പ്രസ്താവന കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു. മലപ്പുറം ലൈഫ് എന്ന ഓണ്‍ലൈന്‍ മാധ്യമമായിരുന്നു വാര്‍ത്ത നല്‍കിയത്. എന്നാല്‍ താന്‍ അത്തരത്തിലൊരു പ്രസ്താവന നല്‍കിയില്ലെന്ന് വ്യക്തമാക്കി കെ.ടി ജലീല്‍ മന്ത്രി രംഗത്തെത്തിയിരിക്കുകയാണ്. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ഈ വാര്‍ത്ത പച്ചകള്ളമാണ്. പ്രസ്തുത പരിപാടിയില്‍ പി.വി.അബ്ദുല്‍ വഹാബ് എം.പി, ഫ്‌ലോറ ഗ്രൂപ്പ് ചെയര്‍മാന്‍ ഹസ്സന്‍, പ്രവാസി വ്യവസായ പ്രമുഖനായ വണ്ടൂര്‍ മുഹമ്മദലി, കുഞ്ഞിമൂസ ചേന്നര എന്നിവരുള്‍പ്പെടെ പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും സംബന്ധിച്ചിരുന്നു.’ ജലീല്‍ പറയുന്നു.


Also Read:  ‘ഞാന്‍ ബി.ജെ.പിയില്‍ ചേരുമെന്ന വാര്‍ത്ത പ്രചരിപ്പിച്ചവര്‍ തന്നെയാണ് ഇതിനു പിന്നിലെന്ന് എനിക്കറിയാം’; മകള്‍ എസ്.എഫ്.ഐയില്‍ ചേര്‍ന്നെന്ന പ്രചരണത്തിന് മറുപടിയുമായി വി.ഡി സതീശന്‍


താന്‍ ബാങ്ക് കേള്‍ക്കുമ്പോള്‍ പ്രസംഗം നിര്‍ത്തുന്ന ഒരാളാണ്. താന്‍ ഇത്തരം ഒരു പ്രസ്താവന നടത്തുകയോ, ഏതെങ്കിലും മാധ്യമ പ്രതിനിധിയോട് അഭിമുഖത്തില്‍ അഭിപ്രായപ്പെടുകയോ ചെയ്തിട്ടില്ല. ഇതിനെതിരെ ഇന്ന് തന്നെ പോലീസില്‍ പരാതി നല്‍കുമെന്നും ജലീല്‍ പോസ്റ്റില്‍ പറയുന്നു.

വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് ജലീല്‍ പോസ്റ്റിട്ടിരിക്കുന്നത്. വാര്‍ത്ത വിവാദമായതിനെ തുടര്‍ന്ന് മലപ്പുറം ലൈഫ് സൈറ്റില്‍ നിന്നും വാര്‍ത്ത പിന്‍വലിച്ചിട്ടുണ്ട്.

Advertisement