എഡിറ്റര്‍
എഡിറ്റര്‍
കോടതിവിധി വിദ്യാര്‍ത്ഥികളുടെ ഭാവിയെ ബാധിക്കും; സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തണമെന്നും കെ.എസ്.യു
എഡിറ്റര്‍
Friday 13th October 2017 2:33pm


കോഴിക്കോട്: വിദ്യാഭ്യാസ സ്ഥപനങ്ങളില്‍ രാഷ്ട്രീയം വേണ്ടെന്നും സമരങ്ങള്‍ പാടില്ലെന്നുമുള്ള ഉത്തരവ് വിദ്യാര്‍ത്ഥികളുടെ ഭാവിയെത്തന്നെ ബാധിക്കുമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അഭിജിത്ത്. പൊന്നാനി എം.ഇ.എസ് കോളജിലെ വിദ്യാര്‍ഥി സമരവുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ഡൂള്‍ ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


Also Read: വിദ്യാലയങ്ങളില്‍ രാഷ്ട്രീയം വേണ്ടെന്ന് ഹൈക്കോടതി: സമരവും പിക്കറ്റിങ്ങും അനുവദിക്കരുതെന്ന് പൊലീസിന് നിര്‍ദേശം


പൊന്നാനി കോളേജിലെ ഒരു കേസുമായി ബന്ധപ്പെട്ടാണ് വിധി പ്രസ്താവിച്ചതെങ്കിലും ഇത് ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്നും വിദ്യാര്‍ത്ഥികള്‍ക്ക് വലിയ പ്രയാസം ഉണ്ടാക്കുന്ന വിധിയാണിതെന്നും അഭിജിത് പറഞ്ഞു.

അധ്യാപക-അനധ്യാപകര്‍, മാനേജ്‌മെന്റുകള്‍ക്ക് തുടങ്ങിയ എല്ലാവര്‍ക്കും സംഘടനയുണ്ട്. ഓരോ വിഭാഗത്തിന്റെയും അവകാശങ്ങള്‍ നേടിയെടുക്കാനും അവ സംരക്ഷിച്ച് പോരാനുമാണ് സംഘടനകള്‍. വിദ്യാര്‍ത്ഥി സമൂഹം ഇന്നനുഭവിക്കുന്ന ഒരോ കാര്യങ്ങളും സമരങ്ങളിലൂടെ നേടിയെടുത്തതാണ്. ഇങ്ങനെയൊരു വിധി പ്രസ്താവിക്കുമ്പോള്‍ അത് വിദ്യാര്‍ത്ഥികള്‍ക്ക് വലിയ പ്രയാസമാണ് സൃഷ്ടിക്കുക. ഏറ്റവുമൊടുവില്‍ നടന്ന ജിഷ്ണു പ്രണോയി സംഭവത്തെതുടര്‍ന്നുണ്ടായ സമരങ്ങള്‍, ലോ കോളേജിലെ സമരങ്ങള്‍ ഇതെല്ലാം നാം കണ്ടതാണ്.

ഇത്തരം വിധികള്‍ വരുമ്പോള്‍ അത് വിദ്യാര്‍ത്ഥികളുടെ ഭാവിയെത്തന്നെ ഇല്ലാതാക്കുന്നതാണ്. വിധി പഠിച്ചശേഷം തുടര്‍ നടപടികളിലേക്ക് കെ.എസ്.യു കടക്കുന്നതാണ്. സര്‍ക്കാര്‍ ഈ വിഷയത്തില്‍ കൃത്യമായി ഇടപെട്ട് വിദ്യാര്‍ത്ഥി രാഷ്ടീയത്തില്‍ നിയമനിര്‍മ്മാണം നടത്തേണ്ടതുണ്ട്.


Dont Miss: ഇത് ക്രൂരമാണ്.. ‘മൈ സ്റ്റോറി’യുടെ പേരില്‍ പൃഥ്വിരാജിനെതിരെ ഉയരുന്ന ആരോപണത്തെ കുറിച്ച് പാര്‍വതി


‘നിയമനിര്‍മ്മാണം നടക്കുകയാണെങ്കില്‍ മാനേജ്‌മെന്റിന്റെയോ ഇത്തരം മറ്റു വാദങ്ങള്‍ക്കോ ഒന്നും പ്രസക്തിയില്ല. വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് മാനദണ്ഡം വച്ചുകൊണ്ട് നിയമനിര്‍മ്മാണം നടത്തേണ്ടതായിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ ഭാവിക്ക് തന്നെ ദോഷകരമായ സാഹചര്യത്തിലേക്കാകും ഈ വിധി നയിക്കുക. അതുകൊണ്ട് തന്നെ കൃത്യമായ നിയമനിര്‍മ്മാണം നടക്കേണ്ടതുണ്ട്. വിധി കൃത്യമായി പഠിച്ച് കെ.എസ്.യു തുടര്‍നടപടികള്‍ സ്വീകരിക്കും.’ അഭിജിത് പറഞ്ഞു.

 

Advertisement