എഡിറ്റര്‍
എഡിറ്റര്‍
കൊച്ചിയിലും തമ്മില്‍ത്തല്ലി കെ.എസ്.യു പ്രവര്‍ത്തകര്‍; അടി മൂത്തപ്പോള്‍ നടുറോഡിലിറങ്ങിയും തല്ല്, വീഡിയോ കാണാം
എഡിറ്റര്‍
Wednesday 22nd March 2017 6:13pm

കൊച്ചി: സംഘടനാ തെരഞ്ഞെടുപ്പിനിടെ കെ.എസ്.യു പ്രവര്‍ത്തകര്‍ കൊച്ചിയില്‍ നടുറോഡില്‍ തമ്മിലടിച്ചു. കെ.എസ്.യു എറണാകുളം ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പിനിടെയിലായിരുന്നു പ്രവര്‍ത്തകര്‍ തമ്മിലടിച്ചത്. കള്ളവോട്ട് ആരോപിച്ചായായിരുന്നു സംഘര്‍ഷം.

രാവിലെ പത്തു മണിയ്ക്ക് ആരംഭിച്ച തെരഞ്ഞെടുപ്പ് വൈകിട്ട് മൂന്നേ മുക്കാലിന് പുരോഗമിച്ചു കൊണ്ടിരിക്കെയാണ് എ-ഐ ഗ്രൂപ്പുകള്‍ തമ്മില്‍ കോര്‍ത്തത്. സംഘര്‍ഷം മൂത്തപ്പോള്‍ പ്രവര്‍ത്തകര്‍ റോഡിലേക്കിറങ്ങി അടി തുടരുകയായിരുന്നു.

സംഘര്‍ഷം കനത്തതോടെ പൊലീസ് ലാത്തി വീശി. തുടര്‍ന്ന് ചിതറിയോടിയ കെ.എസ്.യു പ്രവര്‍ത്തകര്‍ പിന്നീട് പൊലീസിന് നേരെ കല്ലെറിഞ്ഞു. ദീര്‍ഘനേരത്തെ ശ്രമത്തിനൊടുവിലാണ് പൊലീസ് രംഗം ശാന്തമാക്കിയത്.

നാലു മണിയോടെയായിരുന്നു തെരഞ്ഞെടുപ്പ് അവസാനിക്കാനിരുന്നത്. എന്നാല്‍ തമ്മില്‍ത്തല്ലിലെത്തിയതോടെ ഫലം വരുന്നത് വൈകിയിരിക്കുകയാണ്. സമാനമായ രീതിയില്‍ കഴിഞ്ഞ ദിവസം പത്തനംതിട്ടയിലും കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മില്‍ത്തല്ലിയിരുന്നു.

Advertisement