നാളെ സംസ്ഥാനത്ത് കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്
kERALA NEWS
നാളെ സംസ്ഥാനത്ത് കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്
ന്യൂസ് ഡെസ്‌ക്
Wednesday, 3rd July 2019, 5:30 pm

തിരുവനന്തപുരം: കെ.എസ്.യു നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. സെക്രട്ടേറിയേറ്റ് മാര്‍ച്ചിനു നേരെ നടന്ന പൊലീസ് ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ബന്ദെന്ന് കെ.എസ്.യു വ്യക്തമാക്കി.

ഖാദര്‍ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പൊലീസ് തീര്‍ത്ത ബാരിക്കേഡുകള്‍ മറികടക്കാന്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെയാണ് മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചത്.

മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ മടങ്ങിയ ശേഷമായിരുന്നു കെ.എസ്.യു പ്രവര്‍ത്തകരും പൊലീസും തമ്മിലുള്ള സംഘര്‍ഷം.

പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ലാത്തി വീശുകയും ചെയ്തു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തിനടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ പ്രവര്‍ത്തകരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും പരിക്കേട്ടത്തില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ വീണ്ടും റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇവരെ അറസ്റ്റ് ചെയ്ത് നീക്കാന്‍ ശ്രമിച്ചത് വീണ്ടു സംഘര്‍ഷത്തിന് വഴിവെച്ചു. വനിതകളടക്കം നിരവധി പ്രവര്‍ത്തകരാണ് കെ.എസ്.യു മാര്‍ച്ചിനെത്തിയത്.

ഫോട്ടോ കടപ്പാട്: മാതൃഭൂമി ന്യൂസ്