കെ.എസ്.ആര്‍.ടി.സി സ്‌കാനിയ ബസ്സിടിച്ച് ബൈക്ക് യാത്രക്കാരായ യുവാക്കള്‍ മരിച്ചു
kERALA NEWS
കെ.എസ്.ആര്‍.ടി.സി സ്‌കാനിയ ബസ്സിടിച്ച് ബൈക്ക് യാത്രക്കാരായ യുവാക്കള്‍ മരിച്ചു
ന്യൂസ് ഡെസ്‌ക്
Wednesday, 11th September 2019, 10:00 am

തൃശ്ശൂര്‍: കെ.എസ്.ആര്‍.ടി.സി സ്‌കാനിയ ബസ്സിടിച്ച് ബൈക്ക് യാത്രക്കാരായ യുവാക്കള്‍ മരിച്ചു. ചൂണ്ടല്‍ -കുറ്റിപ്പുറം സംസ്ഥാന പാതയിലെ കാണിപ്പയ്യൂരിലാണ് അപകടം നടന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ചൂണ്ടല്‍ സ്വദേശികളായ സഗേഷ് (20), അഭിജിത്ത് (20) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ കാണിപ്പയ്യൂരിലെ സ്വകാര്യ ആശുപത്രിക്ക് സമീപത്തായിരുന്നു അപകടം.

തിരുവനന്തപുരത്ത് നിന്ന് ബാംഗ്ലൂരിലേക്ക് പോകുന്ന സ്‌കാനിയ ബസാണ് അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ ഇരുവരുടേയും ശരീരത്തിലൂടെ ബസ് കയറിയിറങ്ങി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സഗേഷിന്റെ മൃതദേഹം റോയല്‍ ആശുപത്രിയിലും അഭിജിത്തിന്റെത് താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലുമാണ്. വിവരമറിഞ്ഞെത്തിയ കുന്നംകുളം ആക്ട്‌സ് പ്രവര്‍ത്തകരും പൊലീസും ചേര്‍ന്നാണ് മൃതദേഹങ്ങള്‍ മാറ്റിയത്.