എഡിറ്റര്‍
എഡിറ്റര്‍
മിന്നലിനെ വട്ടംകറക്കി; വിദ്യാര്‍ത്ഥിക്ക് കിട്ടിയത് എട്ടിന്റെ പണി
എഡിറ്റര്‍
Thursday 10th August 2017 12:35pm

ഉദുമ: കെ.എസ്.ആര്‍.ടി.സി.യുടെ മിന്നല്‍ ബസ്സിനെ വട്ടംകറക്കി കാറോടിച്ച വിദ്യാര്‍ഥിക്ക് കിട്ടിയത് എട്ടിന്റെ പണി. കഴിഞ്ഞ ആഴ്ചയായിരുന്നു സംഭവം. കാസര്‍കോട്ടുനിന്ന് കോട്ടയത്തേക്ക് പോകുകയായിരുന്ന ബസ്സിന്റെ വഴിമുടക്കി തലശ്ശേരി പുന്നോല്‍ മുതല്‍ കുഞ്ഞിപ്പള്ളിവരെ മെഡിക്കല്‍ വിദ്യാര്‍ഥി കാറോടിക്കുകയായിരുന്നു.

പുന്നോല്‍ ഭാഗത്തു നിന്നും ബസിനെ മറികടന്നെത്തിയ കാറ് ഏറെ നേരം ബസ്സിനെ പോകാന്‍ അനുവദിച്ചില്ല. ഒടുവില്‍ സഹികെട്ട് യാത്രക്കാര്‍ പരാതി പറഞ്ഞതിനെ തുടര്‍ന്ന് ഡ്രൈവര്‍ കോഴിക്കോട് സോണല്‍ ഓഫിസില്‍ പരാതി നല്‍കുകയായിരുന്നു.

തുടര്‍ന്ന് തിരുവനന്തപുരം കണ്‍ട്രേല്‍ റൂമിലും അറിയിച്ചു. തുടര്‍ന്ന് വടകര പോലീസ് കാര്‍ കസ്റ്റഡിയില്‍ എടുത്തു. മൂന്ന് ദിവസം കഴിഞ്ഞാണ് കാര്‍ വിട്ടുകൊടുത്തത്. മിന്നലിനുണ്ടായ വരുമാന നഷ്ടത്തിന് 5,000 രൂപ പിഴ വിദ്യാര്‍ത്ഥിയില്‍ നിന്നും ഈടാക്കുകയും ചെയ്തു.


Dont Miss സംവിധായകന്‍ ജീന്‍ പോളിനെതിരെ പരാതിയില്ലെന്ന് നടി കോടതിയില്‍ ; നടിയെ അപമാനിച്ച കേസ് ഒത്തുതീര്‍പ്പിലേക്ക്


തലശ്ശേരിയില്‍നിന്ന് കോഴിക്കോട്ടേക്കു പോവുകയായിരുന്ന അഴീയൂര്‍ സ്വദേശി ഫൈസലാണ് മിന്നലിന്റെ വഴിമുടക്കാന്‍ ശ്രമിച്ചത്.

മൂന്നാം ദിവസം ബസ് കാസര്‍കോട്ട് തിരിച്ചെത്തിയതിനുശേഷമാണ് വടകരയിലെ കെ.എസ്.ആര്‍.ടി.സി. ഇന്‍സ്പെക്ടര്‍മാര്‍ സ്റ്റേഷനിലെത്തി ചര്‍ച്ച നടത്തിയത്. പിന്നീട് പോലീസ് പിഴയടപ്പിച്ച് കാര്‍ വിട്ടുകൊടുക്കുകയായിരുന്നു.

കെ.എസ്.ആര്‍.ടി.സി. മിന്നല്‍ സര്‍വീസില്‍ എന്ത് തടസ്സം നേരിട്ടാലും അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഡിപ്പോകളില്‍ എം.ഡി. രാജമാണിക്യത്തിന്റെ നിര്‍ദേശമുണ്ട്.

Advertisement