ഇനി 'ചില്ലറ തര്‍ക്കമില്ല'; കെ.എസ്.ആര്‍.ടി.സിയില്‍ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ടിക്കറ്റെടുക്കാം
Kerala News
ഇനി 'ചില്ലറ തര്‍ക്കമില്ല'; കെ.എസ്.ആര്‍.ടി.സിയില്‍ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ടിക്കറ്റെടുക്കാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 28th December 2022, 12:07 pm

തിരുവനന്തപുരം: ടിക്കറ്റിന് ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനം നടപ്പാക്കാന്‍ കെ.എസ്.ആര്‍.ടി.സി. ഇനി മുതല്‍ ഫോണ്‍ പേയിലൂടെ പണം അടച്ച് യാത്രക്കാര്‍ക്ക് ടിക്കറ്റെടുക്കാന്‍ സാധിക്കും.

ബസിനുള്ളില്‍ പതിച്ചിരിക്കുന്ന ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്താണ് ടിക്കറ്റ് തുക നല്‍കേണ്ടത്. പണം അടച്ച മെസേജ് കണ്ടക്ടറെ കാണിച്ച് ബോധ്യപ്പെടുത്തിയാല്‍ മതി.

ബുധനാഴ്ച മുതല്‍ പുതിയ സംവിധാനം നിലവില്‍ വരും. ഉദ്ഘാടനം രാവിലെ 10.30ന് മന്ത്രി ആന്റണി രാജു നിര്‍വഹിച്ചു.

ചില്ലറയെ ചൊല്ലിയുള്ള തര്‍ക്കവും ബാലന്‍സ് കിട്ടിയില്ലന്ന പരാതിയും ഇതോടുകൂടി പരിഹരിക്കാനാകുമെന്നാണ് കെ.എസ്.ആര്‍.ടി.സി കരുതുന്നത്.