എഡിറ്റര്‍
എഡിറ്റര്‍
സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണം ഒരു മണിക്കൂറാക്കാന്‍ നീക്കം
എഡിറ്റര്‍
Saturday 6th October 2012 8:30am

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണം ഒരു മണിക്കൂറാക്കാന്‍ കെ.എസ്.ഇ.ബി തയ്യാറെടുക്കുന്നു. ഗാര്‍ഹിക മേഖലയിലെ ഉപഭോഗം കുറക്കുന്നതിന്റെ ഭാഗമായാണ് ഒരു മണിക്കൂര്‍ വൈദ്യുതി നിയന്ത്രണവുമായി വൈദ്യുതി വകുപ്പ് എത്തുന്നത്.

Ads By Google

ഗാര്‍ഹിക മേഖലയിലെ ഉയര്‍ന്ന ഉപഭോഗം മൂലമാണ് ലോഡ്‌ഷെഡ്ഡിങ് ഏര്‍പ്പെടുത്തിയിട്ടും ഉപഭോഗത്തില്‍ കുറവുണ്ടാകാത്തത് എന്നാണ് വൈദ്യുതി ബോര്‍ഡിന്റെ വിലയിരുത്തല്‍. രാവിലെ ആറ് മുതല്‍ ഒന്‍പത് വരെയുള്ള നിയന്ത്രണം അഞ്ച് മുതല്‍ എട്ട് വരെയാക്കാന്‍ കെ.എസ്.ഇ.ബി നേരത്തേ തീരുമാനിച്ചിരുന്നു. എന്നിട്ടും ഗാര്‍ഹിക ഉപഭോഗം നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്നാണ് കെ.എസ്.ഇ.ബി പറയുന്നത്.

സംസ്ഥാനത്ത് രാവിലെയുള്ള വൈദ്യുതി ഉപയോഗത്തില്‍ 700 മെഗാവാട്ടിന്റെ വര്‍ധനവാണ് ഇപ്പോള്‍ രേഖപ്പെടുത്തുന്നത്. ഈ സാഹചര്യത്തിലാണ് രാവിലെ 5 മുതല്‍ 8 വരെയുള്ള സമയങ്ങളില്‍ ഒരു മണിക്കൂര്‍ പവര്‍കട്ട് കൊണ്ടുവരാന്‍ കെ.എസ്.ഇ.ബി തീരുമാനിച്ചിരിക്കുന്നത്.

ഈ മാസം 17 ന് ചേരുന്ന കെ.എസ്.ഇ.ബി ബോര്‍ഡ് യോഗത്തില്‍ ഇതുസംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും.

രാവിലെയുള്ള വൈദ്യുതി നിയന്ത്രണം സംസ്ഥാനത്തെ ഗാര്‍ഹിക മേഖലയെ പ്രതികൂലമായി ബാധിക്കുമെന്നതില്‍ സംശയമില്ല. കെ.എസ്.ഇ.ബിയുടെ പുതിയ തീരുമാനം ഏറെ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചേക്കും.

Advertisement