എഡിറ്റര്‍
എഡിറ്റര്‍
ശമ്പള വര്‍ധവിന്റെ പേരില്‍ വൈദ്യുതി വകുപ്പില്‍ നടക്കുന്നത് വന്‍ അഴിമതി: പി.സി. ജോര്‍ജ്
എഡിറ്റര്‍
Thursday 4th October 2012 12:00am

തൃശ്ശൂര്‍: ശമ്പള വര്‍ധനവിന്റെ പേരില്‍ വൈദ്യുതി വകുപ്പില്‍ നടക്കുന്നത് വന്‍ അഴിമതിയാണെന്ന് ചീഫ് വിപ്പ് പി.സി ജോര്‍ജ്. മന്ത്രിമാര്‍ മാറി മാറി വന്നിട്ടും ഇത് തടയാന്‍ യാതൊരു നടപടിയും എടുക്കുന്നില്ലന്നും അദ്ദേഹം ആരോപിച്ചു.

സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ തൃശ്ശൂര്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 1997 ലാണ് ആദ്യാമായി ഈ രീതിയിലുള്ള അഴിമതി ആരംഭിച്ചതെന്നും ശമ്പളപരിഷ്‌കരണത്തിന്റെ പേരില്‍ വന്‍തുക തട്ടിയെടുക്കുകയാണ് ഇവര്‍ ചെയ്യുന്നതെന്നും പി.സി ജോര്‍ജ് ആരോപിച്ചു.

Ads By Google

ശമ്പള 2001ല്‍ ഭരണമാറ്റം സംഭവിച്ചപ്പോഴും ഇതു തുടര്‍ന്നു. ഈ അഴിമതി തടയുന്നതിനുള്ള നീക്കങ്ങള്‍ ഇപ്പോഴും നടക്കുന്നില്ലെന്നും ഇദ്ദേഹം പറഞ്ഞു. പെന്‍ഷന്‍ പറ്റിയാല്‍ നേരെ ജയിലിലേക്കു പോകേണ്ട അവസ്ഥയിലാണ് സി.പി.എം. അനുകൂല എന്‍.ജി.ഒ. സംഘടനാ നേതാക്കള്‍. അപചയം എത്ര രൂക്ഷമായിരിക്കുന്നുവെന്നു തെളിയിക്കുന്നതാണിത്. എന്‍.ജി.ഒ. സംഘടനകളുടെ നേതാക്കള്‍ ‘അശോകന്‍ ടൈപ്പ്’ ആകരുതെന്നും അദ്ദേഹം പറഞ്ഞു.

ചില സര്‍ക്കാര്‍ ഓഫീസുകളിലെ ഉദ്യോഗസ്ഥരുടെ പെരുമാറ്റം കണ്ടാല്‍ അടികൊടുക്കാതെ ഇറങ്ങിപ്പോരാന്‍ പറ്റാത്ത രീതിയിലുള്ളതാണെന്നും വിവിധ ആവശ്യങ്ങള്‍ക്കെത്തുന്ന സാധാരണക്കാര്‍ക്ക് ചെയ്തുകൊടുക്കാന്‍ പറ്റുന്ന കാര്യങ്ങള്‍ ചെയ്തുകൊടുക്കുകയും അല്ലാത്തത് പറഞ്ഞ് മനസ്സിലാക്കി തിരിച്ചയക്കുകയുമാണ് വേണ്ടതെന്നും പി.സി ജോര്‍ജ് പറഞ്ഞു.

Advertisement