എഡിറ്റര്‍
എഡിറ്റര്‍
ബാബു ഭരദ്വാജ്; സൗമ്യനായ നിഷേധി
എഡിറ്റര്‍
Sunday 6th March 2016 6:13pm

1990കളുടെ തുടക്കത്തിലാണ് ഭാബുഭരദ്വാജിനെ ആദ്യമായി ഞാന്‍ കാണുന്നത്. ദേശാഭിമാനി വാരികയില്‍ പത്രപ്രവര്‍ത്തകനായി ജോലിചെയ്തു തുടങ്ങിയ കാലമാണത്. 91ലെ നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് മക്കടയിലെ ഓഫ്‌സെറ്റ് പ്രിന്റിങ്ങ് പ്രസ്സിന്റെ ചുമതലക്കാരനായി തിരക്കിട്ടു പാഞ്ഞുനടക്കുന്നതിനിടയില്‍ ദേശാഭിമാനിയില്‍ ആരെയോ കാണാനെത്തിയതായിരുന്നു.


k-s-hariharanകെ.എസ്. ഹരിഹരന്‍

quote-mark

കൈരളി ചാനലിന്റെ ചുമതലയുമായി ഓടിനടക്കുന്ന ബാബുഭരദ്വാജ് ഒരു സുപ്രഭാതത്തില്‍ ചാനലിന്റെ ചെയര്‍മാനോടും അദ്ദേഹത്തിന്റെ ആശ്രിതന്‍മാരായ പാര്‍ട്ടി നേതൃത്വത്തോടും ഗുഡ്‌ബൈ പറഞ്ഞുപോന്നു എന്ന വാര്‍ത്ത എന്നെ അല്പവും അത്ഭുതപ്പെടുത്തിയിരുന്നില്ല. മമ്മൂട്ടി സിനിമയില്‍ അഭിനയിക്കുന്നതിനുമുമ്പുതന്നെ സിനിമാരംഗത്ത് തന്റേതായ ചുവടുകള്‍ ഉറപ്പിച്ചിരുന്ന അദ്ദേഹത്തെ സംബന്ധിച്ച് കൈരളി ടിവിയിലെ കസേര പ്രലോഭിപ്പിക്കുന്ന ഒന്നായിരുന്നില്ല.


പലവട്ടം വാതിലില്‍ മുട്ടി പിന്തിരിഞ്ഞുപോയ മരണം ബാബു ഭരദ്വാജിന്റെ ജീവിതത്തിനുമേല്‍ തിരശ്ശീല വീഴ്ത്തുമ്പോള്‍ നിര്‍ഭയത്വം കലര്‍ന്ന ചിരിയോടെയാകും അദ്ദേഹം ആ അനുഭവത്തെയും സ്വീകരിച്ചിരിക്കുക. കാരണം തന്റെ ആയുസ്സിന്റെ വലിയഭാഗം നീട്ടിക്കിട്ടിയ ബോണസ്സ് ദിനങ്ങളാണ് എന്ന് വളരെ മുമ്പേ തീരുമാനിച്ചിരുന്ന മനസ്സായിരുന്നു അദ്ദേഹത്തിന്റേത്.

മലയാളത്തിലെ ഏറ്റവും സര്‍ഗാത്മകമായ അനുഭവമായി തന്റെ എഴുത്തിനെ മാത്രമല്ല ജീവിതത്തെയും അദ്ദേഹം മാറ്റിയിരുന്നു. തമ്മില്‍ കാണുമ്പോഴൊക്കെ ധൂര്‍ത്തടിച്ചു തീര്‍ക്കുന്ന സര്‍ഗ്ഗാത്മകതയെക്കുറിച്ച് വിമര്‍ശിക്കാന്‍ സമയം കണ്ടെത്തിയിരുന്ന അദ്ദേഹത്തിന്റെ ആരാധകനായിരുന്നു ഞാന്‍.

ബാബു ഭരദ്വാജ് അന്തരിച്ചുഎന്റെ പ്രിയമിത്രവും സഖാവുംസഹപ്രവര്‍ത്തകനുമായ സ. ബാബു ഭരദ്വാജ് അന്തരിച്ച വിവരം അറിയിച്ചുകൊള്ള…

Posted by Cp Aboobacker on Wednesday, 30 March 2016

അനായാസമായ ആ രചനാശൈലിയോട് അസൂയയോളമെത്തുന്ന ആരാധനയുള്ള ഞാന്‍ തമാശയും കാര്യവും കലര്‍ത്തി മലയാളത്തിന്റെ ‘ഡോറ്റോവ്‌സ്‌കി’ എന്നാണ് അദ്ദേഹത്തിന്റെ മുഖത്തുനോക്കി വിളിച്ചിരുന്നത്. അവധൂതസമാനനായ ഈ മനുഷ്യന്‍ അനുഭവങ്ങളുടെ സാഗരങ്ങള്‍ കടന്നെത്തിയിട്ടും അവയുടെ മുഴുവന്‍ ചൂടും ചൂരും ആവാഹിക്കുന്ന ഒരു നോവല്‍ എഴുതാത്തതിനെക്കുറിച്ചുള്ള വിമര്‍ശനങ്ങളോട് വിഷാദം കലര്‍ന്ന ഒരു ചെറുചരിയോടെ ‘ഞാന്‍ എന്റെ മാസ്റ്റര്‍പീസ് എഴുതും നീ കണ്ടോളൂ’ എന്നാണ് മിക്കപ്പോഴും പ്രതികരിച്ചിരുന്നത്. ചിലപ്പോഴെങ്കിലും സിഗരറ്റിന്റെ പുകച്ചുരുളുകളുടെ നടുവില്‍ നിശ്ശബ്ദനായി നിന്ന് വെറുതെ ചിരിക്കുകയും ചെയ്യും.

സര്‍ഗ്ഗാത്മകതയുടെ ഉറവ പൊട്ടിപ്പുറപ്പെടാന്‍ ഏകാന്തതയുടെയും ധ്വന്യാത്മകതയുടെയും ഹിമശൃംഖങ്ങള്‍ വേണമെന്ന അന്ധവിശ്വാസത്തെ കുടഞ്ഞെറിഞ്ഞ എഴുത്തുകാരനാണ് ബാബുഭരദ്വാജ്. കഥയായാലും നോവലെറ്റായാലും രാഷ്ട്രീയ ലേഖനങ്ങളായാലും പ്രവാസികുറിപ്പുകളായാലും അദ്ദേഹമെഴുതുന്നത് ശബ്ദങ്ങളുടെയും ബഹളങ്ങളുടെയും നടുവിലിരുന്നാണ്.

ഗൗരവമേറിയ രാഷ്ട്രീയലേഖനങ്ങള്‍ എഴുതുമ്പോള്‍ ടെലിവിഷന്‍ തുറന്നുവെച്ച് പാട്ടും ചര്‍ച്ചകളും കേള്‍ക്കുന്ന ബാബുഭരദ്വാജിന്റെ വിചിത്രമായ രീതി എന്നില്‍ കൗതുകമുണര്‍ത്തിയിരുന്നു. സര്‍ഗ്ഗപ്രവൃത്തിയെന്ന തപസ്സിനിടയ്ക്ക് തന്റെ കുട്ടികള്‍ കരഞ്ഞാല്‍പോലും ക്ഷുഭിതരാകുന്ന എഴുത്തുകാരുടെ നാട്ടിലാണ് ശബ്ദമില്ലെങ്കില്‍ എനിക്കെഴുതാനാവില്ല എന്നു പറഞ്ഞുകൊണ്ടിരുന്ന ബാബുഭരദ്വാജ് ജീവിച്ചിരുന്നത്. സാമൂഹ്യചലനങ്ങളുടെ സ്പന്ദനങ്ങളില്‍ തൊടാതെ അദ്ദേഹത്തിന് പേന ചലിപ്പിക്കാന്‍ കഴിയുമായിരുന്നില്ല.

കരുണാമയനായ ബാബുദശാബ്ദങ്ങൾ മുമ്പുള്ളൊരു സായാഹ്നം. ഞാനും ഹാർവെസ്റ്റ് ബുക്സിന്റെ സുരേഷും കൂടി ബാബു ഭരദ്വാജിന്റെ വീട്ടിലേക്…

Posted by KP Ramanunni on Friday, 1 April 2016

1990കളുടെ തുടക്കത്തിലാണ് ഭാബുഭരദ്വാജിനെ ആദ്യമായി ഞാന്‍ കാണുന്നത്. ദേശാഭിമാനി വാരികയില്‍ പത്രപ്രവര്‍ത്തകനായി ജോലിചെയ്തു തുടങ്ങിയ കാലമാണത്. 91ലെ നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് മക്കടയിലെ ഓഫ്‌സെറ്റ് പ്രിന്റിങ്ങ് പ്രസ്സിന്റെ ചുമതലക്കാരനായി തിരക്കിട്ടു പാഞ്ഞുനടക്കുന്നതിനിടയില്‍ ദേശാഭിമാനിയില്‍ ആരെയോ കാണാനെത്തിയതായിരുന്നു.

പാറിപ്പറന്ന തലമുടിയുമായി വിയര്‍തത്തുവലഞ്ഞു താടിരോമങ്ങളില്‍ ചൊറിഞ്ഞ് അസ്വസ്ഥനായി പടികയറിവന്ന അദ്ദേഹം പെട്ടെന്നുതന്നെ തിരിച്ചുപോയി. സഹകരണാടിസ്ഥാനത്തില്‍ തുടങ്ങിയ പ്രിന്റിങ്ങ് പ്രസ്സ് ലാഭകരമായി നടത്തിക്കൊണ്ടുപോകുന്നതിനുള്ള സ്വപ്നങ്ങളുമായാണ് അന്നദ്ദേഹം ഓടിനടന്നിരുന്നത്.

അടുത്ത പേജില്‍ തുടരുന്നു

Advertisement