എഡിറ്റര്‍
എഡിറ്റര്‍
മഹാഭാരതത്തില്‍ കൃഷ്ണ വേഷം ചെയ്യണം; മോഹന്‍ലാലിനെ പരിഹസിച്ചതിന് പിന്നാലെ ആഗ്രഹം വെളിപ്പെടുത്തി കെ.ആര്‍.കെ
എഡിറ്റര്‍
Thursday 20th April 2017 11:41am

മോഹന്‍ലാലിനെ ഛോട്ടാഭീം എന്ന് പരിഹസിച്ചതും സോ്ഷ്യല്‍മീഡിയയിലൂടെ തെറികള്‍ വാങ്ങിക്കൂട്ടിയതുമൊന്നും തനിക്ക് ഒരു പ്രശ്‌നമേയല്ലെന്ന നിലപാടിലാണ് ബോളിവുഡ് നിരൂപകന്‍ കമാല്‍ ആര്‍ ഖാന്‍.

മോഹന്‍ലാലിനെ വിമര്‍ശിച്ചതിന് പിന്നാലെ തന്റെ ഒരു ആഗ്രഹം കൂടി തുറന്നുപറഞ്ഞിരിക്കുകയാണ് അദ്ദേഹം. ആഗ്രഹം മറ്റൊന്നുമല്ല മഹാഭാരതത്തില്‍ കൃഷ്ണന്റെ വേഷം ചെയ്യണം. അതിന് ഒരു കാരണവും അദ്ദേഹം നിരത്തുന്നുണ്ട്.

താനും കൃഷ്ണനും ഉത്തര്‍പ്രദേശില്‍ ജനിച്ചവരാണെന്നും അതുകൊണ്ട് തനിക്ക് കൃഷ്ണനാകാന്‍ താല്‍പര്യം ഉണ്ടെന്നമാണ് കെ.ആര്‍.കെയുടെ വാക്കുകള്‍.

മാത്രമല്ല ബാഹുബലിയിലൂടെ ശ്രദ്ധേയനായ തെലുങ്ക് നടന്‍ പ്രഭാസിന് മാത്രമേ മഹാഭാരതത്തിലെ ഭീമനെ അവതരിപ്പിക്കാന്‍ സാധിക്കുവെന്നും കെ.ആര്‍.കെ പറയുന്നു. മഹാഭാരതത്തിന് വേണ്ടി കെ.ആര്‍.കെ താരങ്ങളെ നിര്‍ദ്ദേശിക്കുന്നുമുണ്ട്. ‘പ്രഭാസ്-ഭീമന്‍, റാണാ ദഗ്ഗുബാട്ടി- ദുര്യോധനന്‍, ആമീര്‍ ഖാന്‍-അര്‍ജുനന്‍, ഷാരൂഖ് ഖാന്‍- കര്‍ണന്‍, റണ്‍ബീര്‍ കപൂര്‍- അഭിമന്യു, സല്‍മാന്‍ ഖാന്‍- ഏകലവ്യന്‍, ദീപിക പദുക്കോണ്‍- ദ്രൗപതി’. ഇങ്ങയെങ്ങാന്‍ കെ.ആര്‍.കെ മുന്നോട്ട് വെക്കുന്ന ലിസ്റ്റ്.


Dont Miss ഇത്രയും തുച്ഛമായ ശമ്പളമോ? നിങ്ങളുടെ ഇഷ്ടതാരങ്ങളുടെ ആദ്യ പ്രതിഫലം ഇങ്ങനെ.. –


മോഹന്‍ലാലിനെ കണ്ടാല്‍ ചോട്ടാഭീമിനെപ്പോലെയാണ് ഇരിക്കുന്നതെന്നും പിന്നെ എങ്ങിനെയാണ് ഭീമനെ അവതരിപ്പിക്കുക എന്നുമുള്ള കെ.ആര്‍.കെയുടെ ട്വീറ്റാണ് വിവാദത്തിന് തിരികൊളുത്തിയത്. കെ.ആര്‍.കെയ്‌ക്കെതിരെ മോഹന്‍ലാല്‍ ഫാന്‍സും മമ്മൂട്ടി ഫാന്‍സും ഒരുമിച്ചായിരുന്നു ആക്രമണം അഴിച്ചുവിട്ടത്. മറ്റുള്ളവരെ വിമര്‍ശിച്ച് വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുക എന്നത് കമാല്‍ ആര്‍ ഖാന്റെ ശൈലിയാണ്.

Advertisement