എഡിറ്റര്‍
എഡിറ്റര്‍
ഹിന്ദുക്കളെ തെറി പറയുന്നവരുടെയും ഗോമാംസം കൈയില്‍ സൂക്ഷിക്കുന്നവരുടെയും മരണം ആഘോഷിക്കപ്പെടും: ശശികല
എഡിറ്റര്‍
Thursday 28th September 2017 12:51pm

കോഴിക്കോട്: ഹിന്ദുക്കളെ തെറി പറയുന്നവരുടെയും ഗോമാംസം കൈയില്‍ സൂക്ഷിക്കുന്നവരുടെയും മരണം ആഘോഷിക്കപ്പെടുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല.

സമീപകാല ചരിത്രം തെളിയിക്കുന്നത് ഇതാണെന്നും അവര്‍ പറഞ്ഞു. കോഴിക്കോട് ഹിന്ദുഐക്യവേദി ജില്ലാകമ്മിറ്റി നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു ശശികല.

മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചവര്‍ ത്രിപുരയില്‍ ശന്തനു ഭൗമിക് കൊല്ലപ്പെട്ടപ്പോള്‍ കറുത്ത ബാഡ്ജ് പോലും ധരിച്ചില്ല.

ഹാദിയ കേസുമായി ബന്ധപ്പെട്ട് സി.പി.ഐ.എം പിബി അംഗം വൃന്ദ കാരാട്ട് കോടതിക്കെതിരെ വിമര്‍ശനം ഉന്നയിച്ചത് വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ പത്തുവോട്ട് അധികം കിട്ടാന്‍ വേണ്ടിയാണെന്നും വ്യത്യസ്ത മതാചാരങ്ങള്‍ ഇരുവരും പിന്തുടരട്ടെയെന്നും ശശികല പറഞ്ഞു.

Advertisement