'ഹ്യൂസ് ഓണ്‍ വാള്‍സ്' ചിത്ര പ്രദര്‍ശനം കോഴിക്കോട് ലളിത കലാ അക്കാദമി ആര്‍ട്ട് ഗാലറയില്‍ തുടരുന്നു
Kerala
'ഹ്യൂസ് ഓണ്‍ വാള്‍സ്' ചിത്ര പ്രദര്‍ശനം കോഴിക്കോട് ലളിത കലാ അക്കാദമി ആര്‍ട്ട് ഗാലറയില്‍ തുടരുന്നു
ന്യൂസ് ഡെസ്‌ക്
Thursday, 10th May 2018, 10:28 pm

 

കോഴിക്കോട് : കോഴിക്കോട് ലളിത കലാ അക്കാദമി ആര്‍ട്ട് ഗാലറയില്‍ ചിത്രകാരായ അഞ്ജു പുന്നത്തിന്റെയും അശ്വത്ഥിന്റെയും ചിത്ര പ്രദര്‍ശനം തുടരുന്നു. “ഹ്യൂസ് ഓണ്‍ വാള്‍സ്” എന്ന പേരില്‍ 35 ഓളം ചിത്രങ്ങളാണ് പ്രദര്‍ശനത്തിനൊരുക്കിയിരിക്കുന്നത്.

 

 

അഖിലേന്ത്യാ കിസാന്‍ സഭ ജോയിന്റ് സെക്രട്ടറി വിജു കൃഷ്ണനായിരുന്നു ചിത്ര പ്രദര്‍ശനത്തതിന്റെ ഉദ്ഘാടകന്‍. ചിത്ര പ്രദര്‍ശനത്തിന്റെ ഉദ്ഘാടനത്തോടൊപ്പം അശ്വത്ഥ് എഡിറ്റ് ചെയ്ത “കൂരിരുള്‍ നിറയും കാലം” എന്ന പുസ്തകവും വിജു കൃഷ്ണന്‍ പ്രകാശനം ചെയ്തു. ഫാസിസത്തെപ്പറ്റി ദിമിത്രോവ് മുതല്‍ സുനില്‍ പി ഇളയിടം വരെയുള്ളവരുടെ ഇരുപതോളം ലേഖനങ്ങളുടെ സമാഹാരം സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗവും മുന്‍ എം.എല്‍.എയുമായ കെ.കെ ലതികയാണ് ഏറ്റുവാങ്ങിയത്.

 

 

അഞ്ജു പുന്നത്തിന്റെ രണ്ടാമത്തെ ചിത്രപ്രദര്‍ശനമാണിത്. ഫൈന്‍ ആര്‍ട്‌സ് വിദ്യാര്‍ത്ഥി ആയ അശ്വത്ഥിന്റെ ആദ്യത്തേതും. ആറുമാസത്തോളമെടുത്താണ് പ്രദര്‍ശനത്തിനുള്ള ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയതെന്ന് ഇരുവരും ഡൂള്‍ന്യൂസിനോട് പറഞ്ഞു. പ്രധാനമായും വാട്ടര്‍ കളറും അക്രിലിക് പെയ്ന്റും ഉപയോഗിച്ച ചിത്രങ്ങളില്‍ പെയ്ന്റിങ്ങ് ബ്രഷുകള്‍ ഉപയോഗിക്കാതെ കൈവിരലുകള്‍ ഉപയോഗിച്ച് വരക്കുക തുടങ്ങിയ വ്യത്യസ്ത ആഖ്യാന ശൈലികളും പരീക്ഷിച്ചിട്ടുണ്ട്.

 

 

ചിത്ര പ്രദര്‍ശനത്തെ കൂടാതെ ആവശ്യക്കാര്‍ക്കായി മനോഹരമായ പൈന്റിങ്സ് ജൂട്ട് ബാഗില്‍ ചെയ്ത് കൊടുക്കുന്നുമുണ്ട്. രാവിലെ 11 മുതല്‍ രാത്രി ഏഴ് വരെയാണ് പ്രദര്‍ശനം. ശനിയാഴ്ച്ചയോടെ സമാപിക്കും.


Watch DoolNews Video: