എഡിറ്റര്‍
എഡിറ്റര്‍
കോണ്‍ഗ്രസ് ഓഫീസ് ഫണ്ട് കൈമാറ്റവേദിയില്‍ വെച്ച് മോഷണം പോയി
എഡിറ്റര്‍
Tuesday 23rd October 2012 7:30am

കോഴിക്കോട്:  കോഴിക്കോട് ഡി.സി.സി. ഓഫീസിന്റെ കെട്ടിടവും സ്ഥലവും തിരിച്ചുവാങ്ങുന്നതിന് വേണ്ടി നടത്തിയ ഫണ്ട് പിരിവിന്റെ ആദ്യ ഗഡു കൈമാറ്റ വേദിയില്‍ വെച്ച് മോഷണം പോയി! പന്ത്രണ്ടാം തീയ്യതി നടന്ന സംഭവം ഇന്നലെയാണ് വെളിച്ചത്ത് വരുന്നത്.

Ads By Google

ഡി.സി.സി കെട്ടിട ഫണ്ടിലേക്ക് നടത്തിയ പിരിവിലൂടെ ലഭിച്ച 50,000 രൂപയാണ് കൈമാറ്റച്ചടങ്ങ് പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ കാണാതായത്.

നഗരത്തിലെ ഹോട്ടല്‍ വ്യവസായി മന്ത്രി ആര്യാടന്‍ മുഹമ്മദിന് കൈമാറിയ പണം ആര്യാടന്‍ മുഹമ്മദ് ഡി.സി.സി പ്രസിഡന്റ് കെ.സി അബുവിന് നല്‍കി. അദ്ദേഹം ഈ പണം വേദിയിലെ മേശപ്പുറത്ത് വെക്കുകയായിരുന്നു. പിന്നീട് പരിപാടിക്ക് ശേഷം പിരിഞ്ഞ് കിട്ടിയ പണത്തിന്റെ കണക്ക് നോക്കിയപ്പോഴാണ് 50,000 രൂപയുടെ കുറവുള്ളതായി മനസ്സിലാവുന്നത്. പരിപാടിയില്‍ പങ്കെടുത്ത ആരോ തന്നെയാണ് മോഷ്ടാവ് എന്നാണ് കരുതുന്നത്.

പരിപാടിയുടെ വീഡിയോ ടേപ്പിങ് പരിശോധിച്ചെങ്കിലും മോഷ്ടാവിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ആര്യാടന്‍ മുഹമ്മദിന്റെ പ്രസംഗത്തിന് ശേഷം ചാനലുകാര്‍ പുറത്ത് പോയതോടൊയാണ് മോഷണം നടന്നതെന്നാണ് നിഗമനം.

ഡി.സി.സി ഓഫീസ് ഉടമസ്ഥന് തിരച്ച് നല്‍കണമെന്ന് സുപ്രീം കോടതി വിധിച്ചിരുന്നു. തുടര്‍ന്ന് ഉടമസ്ഥന് പണം നല്‍കി ഓഫീസ് തിരച്ചുപിടിക്കനാണ് കോണ്‍ഗ്രസിന്റെ ശ്രമം. ഇതിന്റെ ഭാഗമായാണ് ഫണ്ട് പിരിവ് നടത്തിയിരുന്നത്.

ഏറെ വൈകാരികമായി നടന്ന ചടങ്ങല്‍ അതിവിദഗ്ധമായി മോഷണം നടത്തിയ ആളെ കണ്ടുപിടിക്കാനുള്ള ഓട്ടത്തിലാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍.

എങ്കിലും കള്ളന്‍ കപ്പലില്‍ തന്നെ എന്ന നിഗമനത്തില്‍ പരസ്പരം സംശയിക്കാനും സംശയിക്കാതിരിക്കാനും കഴിയാത്ത അവസ്ഥയാണ് മിക്കവര്‍ക്കും. വാര്‍ത്ത പുറത്തായാല്‍ ഡി.സി.സി ഫണ്ട് പിരിവിനെ സംശയത്തോടെ ജനം കാണുമെന്നതിനാല്‍ വിവരം മാധ്യമങ്ങളെ അറിയിക്കരുതെന്നും നേതൃത്വത്തിന്റെ നിര്‍ദേശമുണ്ടായിരുന്നു. എങ്കിലും രണ്ടാഴ്ച്ചക്ക് ശേഷം വാര്‍ത്ത പുറത്താവുകയായിരുന്നു.

Advertisement