എഡിറ്റര്‍
എഡിറ്റര്‍
കോഴിക്കോട് ബീച്ചിലെ കോഫീ ഷോപ്പില്‍ തനിച്ചെത്തിയ യുവതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്; കയ്യും കാലും കെട്ടി പോലീസ് ജീപ്പിലേക്ക് വലിച്ചിടുകയായിരുന്നെന്ന് യുവതി
എഡിറ്റര്‍
Wednesday 30th August 2017 12:37pm

കോഴിക്കോട് : കോഴിക്കോട് ബീച്ചിലെ കോഫീ ഷോപ്പില്‍ തനിച്ചെത്തിയ യുവതിയെ പോലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തതായി പരാതി.

മലപ്പുറം ചുങ്കത്തറ സ്വദേശി ഷഹര്‍ബാനെയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കിയത്. കോഴിക്കോട്ടെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന ഷഹബര്‍ബാന്‍ ബീച്ചിലെ കോഫീ ഷോപ്പില്‍ എത്തിയപ്പോഴാണ് സംഭവം.

വൈകുന്നേരങ്ങളില്‍ ഇവിടെയിരിക്കുന്നത് സുരക്ഷിതമല്ലെന്നും വീട്ടില്‍ എത്തിക്കാമെന്നും പറഞ്ഞ് പോലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നുവെന്ന് ഷഹര്‍ബാന്‍ പറയുന്നു.


Dont Miss വിപിന്‍ കൊല്ലപ്പെടുമെന്നറിഞ്ഞിട്ടും പൊലീസ് സുരക്ഷയൊരുക്കിയില്ല; കൊലക്കേസ് പ്രതിയായതുകൊണ്ട് കൊലപ്പെടണമെന്ന് പറയുന്നതില്‍ ന്യായമില്ലെന്നും കുമ്മനം


കസ്റ്റഡിയിലെടുക്കുന്നത് എതിര്‍ത്ത തന്റെ കയ്യും കാലും പോലീസ് കെട്ടുകയും പോലീസ് ജീപ്പിലേക്ക് വലിച്ചിടുകയായിരുന്നെന്നും യുവതി പറയുന്നു.

സ്റ്റേഷനില്‍ എത്തിച്ച ശേഷം സഹോദരന്‍ വന്ന ശേഷമാണ് വിട്ടയച്ചത്. വലിയ ശാരീരിക വിഷമതകള്‍ അനുഭവിക്കേണ്ടി വന്നു. പിന്നീട് ആഴ്ചകളോളം ചികില്‍സയില്‍ കഴിയേണ്ടി വന്നുവെന്നും ഷഹര്‍ബാന്‍ പറഞ്ഞു.

പോലീസിന്റെ ബല പ്രയോഗവും മര്‍ദ്ദനവും മൂലം ചികില്‍സ തേടേണ്ടി വന്നുവെന്നും ഡിജിപിക്കും മനുഷ്യാവകാശ കമ്മീഷനും നല്‍കിയ പരാതിയില്‍ ഷഹര്‍ബാന്‍ പറയുന്നു. എന്നാല്‍ ഇത്തരമൊരു സംഭവത്തെക്കുറിച്ച് അറിയില്ലെന്നാണ് കോഴിക്കോട് ടൗണ്‍ എസ് ഐ പ്രതികരിച്ചത്.

Advertisement