കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ആറു പെണ്‍കുട്ടികളെ കാണാതായി; അന്വേഷണം ആരംഭിച്ച് പൊലീസ്
Kerala
കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ആറു പെണ്‍കുട്ടികളെ കാണാതായി; അന്വേഷണം ആരംഭിച്ച് പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 27th January 2022, 3:09 pm

കോഴിക്കോട്: കോഴിക്കോട് വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ആറു പെണ്‍കുട്ടികളെ കാണാതായി. ബുധനാഴ്ച വൈകിട്ടോടെയാണ് ഇവരെ കാണാതായത്.

മെഡിക്കല്‍ കോളേജ് പൊലീസ് പെണ്‍കുട്ടികള്‍ക്കായി തെരച്ചില്‍ നടത്തുകയാണ്. പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ ബാലവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ട് , സി.ഡബ്ല്യു.സി, ചേവായൂര്‍ പൊലീസ് എന്നിവരോടാണ് റിപ്പോര്‍ട്ട് തേടിയത്.

ജില്ലാ ബാലാവകാശ സംരക്ഷണ ഓഫീസര്‍ അടിയന്തര റിപ്പോര്‍ട്ട് നല്‍കാനും കമ്മീഷന്‍ നിര്‍ദേശം നല്‍കി. ജില്ലാ ബാലാവകാശ സംരക്ഷണ ഓഫീസറോടും അടിയന്തര റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കമ്മീഷന്‍ അംഗം ബി. ബബിത ചില്‍ഡ്രന്‍സ് ഹോം സന്ദര്‍ശിക്കും. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ നടപടി.

സഹോദരിമാര്‍ ഉള്‍പ്പെടുന്ന ആറു കുട്ടികളെയാണ് കാണാതായത്. ഇന്നലെ വൈകീട്ടോടെയാണ് കുട്ടികളെ കാണാതായ വിവരം പുറത്തറിഞ്ഞത്. അടുക്കളയുടെ ഭാഗത്തെ മതിലില്‍ ഏണി ചാരിയാണ് ഇവര്‍ പുറത്തേക്ക് കടന്നതെന്നാണ് വിവരം.

ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമായിരുന്നു നേരത്തെ ഇവരെ ചില്‍ഡ്രന്‍സ് ഹോമില്‍ പാര്‍പ്പിച്ചിരുന്നത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. സമീപത്തുള്ള സി.സി.ടി.വി ദൃശ്യങ്ങളെല്ലാം പൊലീസ് പരിശോധിച്ച് വരികയാണ്.

Content Highlight: Kozhikkode Vellimadukunnu Childrens Home Girls Missing