എഡിറ്റര്‍
എഡിറ്റര്‍
കൊയിലാണ്ടിക്കൂട്ടം രക്ത ദാന ക്യാമ്പ് സംഘടിപ്പിക്കുന്നു
എഡിറ്റര്‍
Monday 4th December 2017 3:53pm

റിയാദ് :രക്തദാനം മഹാദാനം എന്ന ആശയം മുന്‍നിര്‍ത്തിക്കൊണ്ട് കൊയിലാണ്ടി കൂട്ടം ഗ്ലോബല്‍ കമ്മ്യൂണിറ്റി റിയാദ് ചാപ്റ്ററിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് കൊയിലാണ്ടികൂട്ടം റിയാദ് ചാപ്റ്ററും ബ്ലഡ് ഡോണേഴ്‌സ് കേരള ( ബി ഡി കെ )സൗദി ചാപ്റ്ററും സംയുക്തമായ് റിയാദ് അല്‍ സുമൈസി ഗവണ്‍മെന്റ് ഹോസ്പിറ്റലില്‍ (കിംഗ് സൗദ് മെഡിക്കല്‍ സിറ്റി) ഡിസംബര്‍ 7 വ്യാഴാഴ്ച വൈകീട്ട് 6 മണിമുതല്‍ 9 മണിവരെ ഒരു രക്ത ദാന ക്യാംപ് സംഘടിപ്പിക്കുന്നു.

രക്ത ദാനം ചെയ്യാന്‍ താല്‍പര്യം ഉള്ളവര്‍ താഴെകൊടുത്ത നമ്പറില്‍ വിളിച്ചു പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ഭാരവാഹികള്‍ അറിയിച്ചു .
Abdul gafoor- 0553235597,
Vipin 0536741554,
Jaleel- 0531323476,
Fazal- 0507621553.
റിപ്പോര്‍ട്ട് :ഷിബു ഉസ്മാന്‍ ,റിയാദ് ബ്യൂറോ

Advertisement