കോട്ടയത്ത് അമ്മയും മകനും വീടിനുള്ളില്‍ മരിച്ച നിലയില്‍
Kerala
കോട്ടയത്ത് അമ്മയും മകനും വീടിനുള്ളില്‍ മരിച്ച നിലയില്‍
ന്യൂസ് ഡെസ്‌ക്
Monday, 15th April 2019, 7:23 pm

കോട്ടയം: മുണ്ടക്കയം കരിനിലത്ത് അമ്മയെയും മകനെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കരിനിലം പ്ലാക്കപ്പടി ഇളയശേരിയില്‍ അമ്മുക്കുട്ടി (70), മകന്‍ മധു (38) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്.

അമ്മുക്കുട്ടി കട്ടിലില്‍ മരിച്ചു കിടക്കുന്ന നിലയിലും മധുവിനെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. അമ്മയെ കൊലപ്പെടുത്തിയ ശേഷം മധു തൂങ്ങിമരിച്ചതാവാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

സംഭവറിഞ്ഞ് മുണ്ടക്കയം പോലീസ് സ്ഥലത്തെത്തി സ്ഥലം സീല്‍ ചെയ്തു. മൃതദേഹത്തിനു ഒരു ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലിസ് നിഗമനം. ഫോറന്‍സിക് സംഘം വന്ന ശേഷമേ വിശദമായ പരിശോധന നടത്തുവെന്നും സംഭവത്തെ കുറിച്ച് കൂടുതല്‍ എന്തെങ്കിലും പറയാനാ യിട്ടില്ലന്നും പോലീസ് അറിയിച്ചു.