രാഷ്ട്രീയ കൊലപാതകവുമായി സിബി മലയില്‍; കൊത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു
Entertainment news
രാഷ്ട്രീയ കൊലപാതകവുമായി സിബി മലയില്‍; കൊത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 13th September 2022, 5:17 pm

സിബി മലയിലിന്റെ സംവിധാനത്തില്‍ ആസിഫ് അലി നായകനായ കൊത്ത് സെപ്റ്റംബര്‍ 16ന് തിയേറ്ററിലെത്തും. ആറു വര്‍ഷത്തിന് ശേഷം സിബി മലയിലിന്റെ സംവിധാനത്തിലെത്തുന്ന ചിത്രമെന്ന പ്രത്യേകതയും കൊത്തിനുണ്ട്. രാഷ്ട്രീയ കൊലപാതകമാണ് ചിത്രത്തിന്റെ പശ്ചാത്തലമെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ സെപ്റ്റംബര്‍ 23ന് ചിത്രം റിലീസ് ചെയ്യുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ആസിഫ് അലി തന്നെയാണ് ചിത്രത്തിന്റെ രിലീസ് തീയതി പുറത്തുവിട്ടത്. ആസിഫ് അലിക്കൊപ്പം റോഷന്‍ മാത്യവും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ രഞ്ജിത്തും പി.എം ശശിധരനും ചേര്‍ന്നാണ് കൊത്ത് നിര്‍മിക്കുന്നത്.

നിഖില വിമലാണ് കൊത്തില്‍ നായികവേഷം അവതരിപ്പിക്കുന്നത്. റോഷന്‍ മാത്യു, ശങ്കര്‍ രാമകൃഷ്ണന്‍, സുരേഷ് കൃഷ്ണ, സുദേവ് നായര്‍, രഞ്ജിത്ത്, ശ്രീലക്ഷ്മി, അനു മോഹന്‍ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്. പ്രശാന്ത് രവീന്ദ്രന്‍ ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. റതിന്‍ രാധാകൃഷ്ണനാണ് ചിത്രത്തിന്റെ ചിത്രസംയോജനം.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അഗ്നിവേശ് രഞ്ജിത്ത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ. ചിത്രത്തിന്റേതായി നേരത്തെ പുറത്തുവന്ന ടീസര്‍ ഏറെ ശ്രദ്ധനേടിയിരുന്നു.

ഗണേഷ് മാരാറാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈന്‍. കൈലാസ് മേനോന്‍ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. പ്രശാന്ത് മാധവാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍.

 

Content Highlight: Kothu movie release date declared