എഡിറ്റര്‍
എഡിറ്റര്‍
കൊറിയന്‍ ഫ്രൈഡ് ചിക്കന്‍
എഡിറ്റര്‍
Friday 22nd September 2017 1:09pm

വളരെ സ്‌പൈസിയായ ഒരു ഡിഷ് ആണിത്. അല്പം മധുരവുമുള്ള ഈ ഡിഷ് പത്തിരിക്കും ചപ്പാത്തിക്കുമൊപ്പം നല്ല കോമ്പിനേഷനാണ്.

ചേരുവകള്‍

ചിക്കന്

എല്ലില്ലാത്ത ചിക്കന്‍- 500 ഗ്രാം
വെളുത്തുള്ളി- അഞ്ച് അല്ലി
ഉപ്പ്- ആവശ്യത്തിന്
കുരുമുളക്
ബേക്കിങ് പൗഡര്‍- ഒരു ടീസ്പൂണ്‍
കോണ്‍ഫ്‌ളോര്‍- മുക്കാല്‍ ടീസ്പൂണ്‍
മൈദ- അരക്കപ്പ്
എണ്ണ- ആവശ്യത്തിന്

സോഴ്‌സിന്:

ഓയില്‍- ഒരു ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി- നാലെണ്ണം
ചെറിയുള്ളി- രണ്ടെണ്ണം അരിഞ്ഞത്
കെച്ചപ്പ് – അരക്കപ്പ്
മുളകുപൊടി- ഒരു ടേബിള്‍സ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
പഞ്ചസാര- ഒരു ടേബിള്‍സ്പൂണ്‍
വിനാഗിരി- രണ്ടു ടേബിള്‍സ്പൂണ്‍
തയ്യാറാക്കുന്ന വിധം:

സോഴ്‌സിനുള്ള ചേരുവകള്‍ ഒരു പാാനില്‍ എടുത്ത് അത് കട്ടിയാവുന്നതുവരെ കുക്ക് ചെയ്യുക.

ചിക്കന്റെ ചേരുകള്‍ എല്ലാം ഒരു പാത്രത്തിലെടുത്ത് നന്നായി മിക്‌സ് ചെയ്യുക. എണ്ണ ചൂടാക്കി അതില്‍ ചിക്കന്‍ ഇട്ടശേഷം നന്നായി വറുത്തെടുക്കുക. നന്നായി വറുത്തെടുത്തശേഷം തയ്യാറാക്കിവെച്ചിരിക്കുന്ന സോഴ്‌സ് ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക.

Advertisement