എഡിറ്റര്‍
എഡിറ്റര്‍
തങ്ങള്‍ക്കെതിരെ ഉപരോധമുണ്ടായാല്‍ അമേരിക്കയ്‌ക്കെതിരെ ഏതറ്റം വരെയും പോകും: ഉത്തരകൊറിയ
എഡിറ്റര്‍
Monday 11th September 2017 11:30am


ന്യൂയോര്‍ക്ക്: തങ്ങള്‍ക്കെതിരെ ഉപരോധം ചുമത്താന്‍ യു.എന്നില്‍ മുന്‍കൈയെടുത്താല്‍ അമേരിക്ക കനത്ത വിലനല്‍കേണ്ടി വരുമെന്ന് ഉത്തരകൊറിയ. തങ്ങളുടെ ഭാഗത്ത് നിന്ന് ഇനിയുണ്ടാകാന്‍ പോകുന്ന നടപടികള്‍ ചരിത്രത്തില്‍ അമേരിക്ക ഒരിക്കല്‍ പോലും അനുഭവച്ചിട്ടില്ലാത്തതായിരിക്കുമെന്നും ഇതിനായി ഏതറ്റം വരെ പോകുമെന്നും കൊറിയ മുന്നറിയിപ്പ് നല്‍കുന്നു.

ഉത്തരകൊറിയക്കെതിരെ എണ്ണ ഉപരോധമടക്കമുള്ള നിയന്ത്രണങ്ങള്‍ ചുമത്തുന്നതിനായി തിങ്കളാഴ്ച ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സിലില്‍ വോട്ടെടുപ്പ് നടക്കുകയാണ്. ഈ സാഹചര്യത്തിലാണ് കൊറിയന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം.

അമേരിക്കയാണ് കൊറിയക്കെതിരായ വോട്ടെടുപ്പിന് മുന്‍കൈയെടുത്തത്.


Read more:  നിലയ്ക്കാത്ത കുമ്മനടികള്‍; കണ്ണന്താനത്തെ അണിയിച്ച പൂമാലയ്ക്കുള്ളില്‍ കയറിക്കൂടിയ കുമ്മനത്തെ ട്രോളി സോഷ്യല്‍ മീഡിയ


സെപ്റ്റംബര്‍ 3ന് കൊറിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ചിരുന്നു. 130 കിലോടണ്‍ പ്രഹരശേഷിയുള്ള ബോംബാണ് പരീക്ഷിച്ചിരുന്നത്. രണ്ടാംലോക മഹായുദ്ധകാലത്ത് ഹിരോഷിമയില്‍ അമേരിക്ക പ്രയോഗിച്ച ബോംബിന്റെ എട്ടിരട്ടി പ്രഹരശേഷിയാണ് ഇതിനുള്ളത്.

2006 ഒക്ടോബറിലാണ് കൊറിയ ആദ്യമായി അണുപരീക്ഷണം നടത്തിയത്. ഒരു കിലോടണില്‍ കുറഞ്ഞ പരീക്ഷണമായിരുന്നു അത്.

Advertisement