എഡിറ്റര്‍
എഡിറ്റര്‍
‘ഇതും പെണ്ണാണ്, ഞാനിവള്‍ക്കൊപ്പം’; ദിലീപിന്റെ മകള്‍ മീനാക്ഷിയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൂട്ടിക്കല്‍ ജയചന്ദ്രന്‍
എഡിറ്റര്‍
Monday 18th September 2017 11:00pm

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ മകള്‍ക്ക് പിന്തുണയറിച്ച് നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്‍ രംഗത്ത്. മിനാക്ഷിയോടൊപ്പമുള്ള ചിത്രം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്താണ് ജയചന്ദ്രന്‍ പിന്തുണയറിയിച്ചത്.

‘ഇത് മീനാക്ഷി ദിലീപ്. ഇതും ഒരു പെണ്ണാണ്. ഞാനിവള്‍ക്കൊപ്പം’ എന്നാണ് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെ കാണാന്‍ സിനിമാ മേഖലയില്‍ നിന്നുള്ളവര്‍ എത്തി തുടങ്ങിയതിന് പിന്നാലെ ആക്രമിക്കപ്പെട്ട നടിയ്ക്ക് പിന്തുണയറിയിച്ച് സോഷ്യല്‍ മീഡിയയില്‍ അവള്‍ക്കൊപ്പം ഹാഷ് ടാഗ് ക്യാമ്പയിന്‍ തുടങ്ങിയിരുന്നു.

സിനിമാ മേഖലയില്‍ നിന്നുള്ളവരും മറ്റ് മേഖലകളില്‍ നിന്നുള്ളവരും നടിക്ക് പിന്തുണയറിയിച്ച് രംഗത്തെത്തിയിരുന്നു.

അതേസമയം, കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷ കോടതി ഇന്നും തള്ളിക്കളയുകയായിരുന്നു.

Advertisement