എഡിറ്റര്‍
എഡിറ്റര്‍
പൊലീസ് സംരക്ഷണയില്‍ കൊല്ലം ട്രിനിറ്റി സ്‌കൂള്‍ നാളെ തുറക്കും
എഡിറ്റര്‍
Tuesday 31st October 2017 9:40pm

 

കൊല്ലം: വിദ്യാര്‍ഥിനിയുടെ മരണത്തെത്തുടര്‍ന്ന് അനിശ്ചിതകാലത്തേക്ക് അടച്ചിട്ട കൊല്ലം ട്രിനിറ്റി ലൈസിയം സ്‌ക്കൂള്‍ നാളെ തുറക്കും. കളക്ടറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പൊലീസ് സംരക്ഷണത്തിലാവും സ്‌കൂള്‍ തുറക്കുക.


Also Read: ‘കാമാത്തിപ്പുരയിലെ ജീവിതം എന്റെ കണ്ണുതുറപ്പിച്ചു’; ലൈംഗിക തൊഴിലാളിക്കൊപ്പം താമസിച്ച അനുഭവങ്ങള്‍ വെളിപ്പെടുത്തി നിവിന്റെ നായിക


പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഗൗരിയുടെ മരണവുമായി ബന്ധപ്പെട്ട് നടന്ന സംഘര്‍ഷങ്ങളെത്തുടര്‍ന്നായിരുന്നു സ്‌കൂള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിട്ടത്. വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ ആത്മഹത്യപ്രേരണക്കുറ്റം ചുമത്തിയ 2 അധ്യാപികമാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് സ്‌കൂള്‍ തുറക്കുന്നത്.

ഇന്ന് ജാമ്യാപേക്ഷ പരിഗണിച്ച കോടതി വിധി പറയാന്‍ നാളത്തേക്ക് മാറ്റുകയായിരുന്നു. അതേസമയം ഗൗരിയുടെ മരണത്തില്‍ പ്രതികളാക്കപ്പെട്ട അധ്യാപകരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് ജില്ല പൊലീസ് മേധാവി അജിത ബീഗം യോഗത്തില്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. കേസിന്റെ അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നും പൊലീസ് മേധാവി ഉറപ്പ് നല്‍കി.

അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും കൗണ്‍സിലിങ് നല്‍കിയതിന് ശേഷമായിരിക്കും ക്ലാസുകള്‍ ആരംഭിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.


Dont Miss: സ്വാമി വിവേകാനന്ദ പ്രതിമയുടെ തല മുസ്‌ലീങ്ങള്‍ അറുത്തവെന്ന് സംഘപരിവാര്‍ വ്യാജപ്രചരണം


സ്‌കൂളിലെ അദ്ധ്യാപികമാരുടെ മാനസിക പീഡനത്തെത്തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഗൗരി സ്‌കൂള്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. കേസില്‍ ആത്മഹത്യാ പ്രേരണക്കുറ്റമാണ് അദ്ധ്യാപികമാര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഗൗരിയുടെ ക്‌ളാസ് ടീച്ചര്‍ ക്രെസന്റ്, അനിയത്തിയുടെ ക്‌ളാസ് ടീച്ചര്‍ സിന്ധു എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. അധ്യാപികമാര്‍ ഇപ്പോള്‍ ഒളിവിലാണ്. കുറ്റാരോപിതരായ അധ്യാപികമാരെ സ്‌ക്കൂള്‍ മാനേജ്‌മെന്റ് പുറത്താക്കിയിരുന്നു.

Advertisement