എഡിറ്റര്‍
എഡിറ്റര്‍
കൊല്ലത്ത് പ്രണയാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു
എഡിറ്റര്‍
Sunday 22nd October 2017 3:21pm

കൊല്ലം: പ്രണയാഭ്യാര്‍ത്ഥന നിരസിച്ച യുവതിയെ യുവാവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു. കഴിഞ്ഞദിവസം രാത്രി കൊല്ലത്താണ് പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ യുവതിയെ വെട്ടിയത്. പ്രതിയെ തിരിച്ചറിഞ്ഞതായും ഇയാള്‍ക്കെതിരെ കേസെടുത്തതായും പൊലീസ് വ്യക്തമാക്കി.


Also Read: ലോകസഭാ ഉപതെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ വിവരങ്ങള്‍ മറച്ചുവെച്ചു; കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെ സ്വകാര്യ അന്യായം


പൂവറ്റൂര്‍ പടിഞ്ഞാറ് കച്ചേരിമുക്ക് സ്വദേശി രതീഷിനെ (28) തിരെയാണ് കേസെടുത്തിരിക്കുന്നത്. ഇയാളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതി ഒളിവില്‍ പോയതായാണ് പൊലീസ് പറയുന്നത്.

ബന്ധുവീട്ടില്‍ താമസിച്ചുവരികയായിരുന്ന യുവതി ബന്ധുവുമൊത്ത് സ്‌കൂട്ടറില്‍ കുടുംബവീട്ടിലെത്തി തിരിച്ചു പോകുന്നതിനിടെയായിരുന്നു അക്രമണം.


Dont Miss: ഇതര മതസ്ഥനെ വിവാഹം ചെയ്തതിന്റെ പേരില്‍ മുസ്‌ലീം കുടുംബത്തിന് മഹല്ലിന്റെ ഊരുവിലക്ക്; വിലക്ക് മറികടന്ന് വിവാഹത്തില്‍ പങ്കെടുത്തത് നൂറുകണക്കിനാളുകള്‍


യുവതി സ്‌കൂട്ടറില്‍ കയറിയപ്പോള്‍ സ്ഥലത്തെത്തിയ യുവാവ് അക്രമിക്കുകയായിരുന്നു. വെട്ടേറ്റ യുവതിയെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Advertisement