സ്‌കൂള്‍ കലോത്സവം ജനുവരിയില്‍ കൊല്ലത്ത്
Kerala News
സ്‌കൂള്‍ കലോത്സവം ജനുവരിയില്‍ കൊല്ലത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 16th August 2023, 11:48 pm

തിരുവനന്തപുരം: 62ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കൊല്ലം ജില്ല വേദിയാകും. 2024 ജനുവരിയിലായിരിക്കും കലോത്സവം നടക്കുക. കായികമേള തൃശൂരിലെ കുന്നംകുളത്ത് ഒക്ടോബറില്‍ നടക്കുമെന്ന് സംസ്ഥാന അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തിന് ശേഷം സര്‍ക്കാര്‍ അറിയിച്ചു.

പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസിന്റെ അധ്യക്ഷതയിലാണ് ഗുണനിലവാര മേല്‍നോട്ട സമിതി (ക്യു.ഐ.പി) യോഗം ചേര്‍ന്നത്. ശാസ്ത്ര, ഗണിത, സാമൂഹിക ശാസ്ത്ര, പ്രവൃത്തിപരിചയ മേള ഡിസംബര്‍ ആദ്യവാരത്തില്‍ തിരുവനന്തപുരത്ത് നടത്തും.

സ്‌പെഷല്‍ സ്‌കൂള്‍ കലോത്സവം നവംബര്‍ രണ്ടാം വാരത്തില്‍ എറണാകുളത്താണ്. അധ്യാപകദിനാഘോഷം, ടി.ടി.ഐ, പി.പി.ടി.ടി.ഐ കലോത്സവം എന്നിവ സെപ്റ്റംബര്‍ നാല്, അഞ്ച് തീയതികളിലായി പാലക്കാട് നടക്കും.