ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
kERALA NEWS
സി.പി.ഐ കൊല്ലം ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് അനിരുദ്ധനെ മാറ്റി
ന്യൂസ് ഡെസ്‌ക്
6 days ago
Monday 11th February 2019 5:14pm

കൊല്ലം: സി.പി.ഐ കൊല്ലം ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് എന്‍.അനിരുദ്ധനെ മാറ്റി. സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനപ്രകാരമാണ് അനിരുദ്ധനെ മാറ്റിയത്.

അനിരുദ്ധന് പകരം ജില്ലയില്‍ നിന്നുള്ള എം.എല്‍.എ മുല്ലപ്പള്ളി രത്‌നാകരന് ജില്ലാ സെക്രട്ടറിയുടെ താത്കാലിക ചുമതല നല്‍കിയിട്ടുണ്ട്.

ALSO READ: മോഹന്‍ലാലിന് രാഷ്ട്രീയത്തില്‍ താല്‍പ്പര്യമില്ല, പ്രതിരോധ മന്ത്രിയാക്കുമെങ്കില്‍ നോക്കാം: മേജര്‍ രവി (വീഡിയോ)

നേരത്തെ സംസ്ഥാന എക്‌സിക്യൂട്ടീവ് ആവശ്യപ്പെട്ടിട്ടും അനിരുദ്ധനെ മാറ്റാതിരുന്ന ജില്ലാ കമ്മിറ്റിയുടെ നടപടി വിഭാഗീയതയുടെ ഭാഗമാണെന്ന് സംഘടനയ്ക്കുള്ളില്‍ വിമര്‍ശനമുയര്‍ന്നിരുന്നു.

തുടര്‍ന്ന് അനിരുദ്ധനെ മാറ്റി മറ്റൊരാളെ ജില്ലാ സെക്രട്ടറിയാക്കാന്‍ സി.പി.ഐ സംസ്ഥാന കൗണ്‍സിലും നിര്‍ദേശിച്ചു. ഇതേതുടര്‍ന്നാണ് ഇപ്പോള്‍ അദ്ദേഹത്തെ തല്‍സ്ഥാനത്ത് നിന്നും മാറ്റിയത്.

WATCH THIS VIDEO:

Advertisement