എഡിറ്റര്‍
എഡിറ്റര്‍
കൊല്ലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ പതിനാലുകാരിയും പീഡനത്തിനിര; മന്ത്രവാദത്തിന്റെ മറവില്‍ കുട്ടിയെ കാഴ്ചവെച്ച മന്ത്രവാദിനി അറസ്റ്റില്‍
എഡിറ്റര്‍
Friday 7th April 2017 11:18am

 

കൊല്ലം: കൊല്ലം മൈനാഗപ്പളളിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ പതിനാലുകാരി ലൈംഗിക പീഡനത്തിനിരയായിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മന്ത്രവാദത്തിന്റെ മറവില്‍ കുട്ടിയെ പലര്‍ക്കും കാഴ്ചവെച്ച കുറ്റത്തിന് മന്ത്രവാദിനി റംസീലയെ പൊലീസ് അറസ്റ്റ് ചെയ്തു.


Also read വോട്ടര്‍മാരെ പണം നല്‍കി സ്വാധീനിക്കുന്നെന്ന ആരോപണം; തമിഴ് താരം ശരത്കുമാറിന്റെ വീട്ടില്‍ റെയ്ഡ് 


കഴിഞ്ഞ ദിവസമായിരുന്നു മൈനാഗപ്പള്ളിയില്‍ പതിനാലുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടി ശാരീരിക പീഡനത്തിനിരയായിട്ടുണ്ടെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് റംസീല കസ്റ്റഡിയിലാകുന്നത്. ഇവരില്‍ നിന്നും ഒരു ലക്ഷം രൂപയും പത്തോളം സിംകാര്‍ഡുകളും കണ്ടെടുത്തിട്ടുണ്ട്.

കുട്ടിയുടെ അയല്‍വാസിയായ ഇവര്‍ക്ക് പുറമേ കൊല്ലത്തെ ഒരു ഹോട്ടല്‍ ഉടമയടക്കം ആറ് പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. റംസീല തമിഴ്‌നാട്ടിലെ പള്ളിയില്‍ പ്രാര്‍ത്ഥനക്കെന്ന പേരില്‍ കുട്ടിയെ കൂട്ടിക്കൊണ്ട് പോയിരുന്നു. ഇവിടെ വച്ച് പലര്‍ക്കായി കുട്ടിയെ കാഴ്ചവച്ചുവെന്നാണ് പൊലീസ് പറയുന്നത്. മന്ത്രവാദത്തിന്റെ മറവിലായിരുന്നു ഇവരുടെ ചെയ്തികള്‍.

കേസില്‍ പോസ്‌കോ വകുപ്പുകള്‍ ചുമത്തിയാണ് റംസീലക്കെതിരെ കേസെടുത്തിരിക്കുന്നത്. കൊല്ലം ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ കൊട്ടാരക്കര റൂറല്‍ എസ്.പിയാണ് കേസ് അന്വേഷിക്കുന്നത്.

Advertisement