എഡിറ്റര്‍
എഡിറ്റര്‍
കൊല്ലത്ത് 12 വയസ്സുകാരന് അയല്‍ക്കാരന്റെ ക്രൂര പീഡനം
എഡിറ്റര്‍
Thursday 6th April 2017 11:15am

കൊല്ലം: കൊല്ലം കുണ്ടറയില്‍ 12കാരനെ അയല്‍ക്കാരന്‍ ക്രൂര പീഡനത്തിനിരയാക്കി. അയല്‍ക്കാരന്‍ മകനെ ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന് അമ്മയാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. പൊലീസില്‍ പരാതി പെട്ടെങ്കിലും ഇതുവരെ ഇയാളെ അറസ്റ്റ് ചെയ്തില്ലെന്നും അമ്മ പറഞ്ഞു.


Also read നിങ്ങള്‍ കൊന്നത് ക്ഷീര കര്‍ഷകനെയാണ് പശുക്കടത്തുകാരനെയല്ല; ഗോരക്ഷാ സേന മര്‍ദിച്ച് കൊന്ന പെഹ്‌ലുഖാന്റെ മകന്‍ പറയുന്നു 


നീലചിത്രങ്ങള്‍ കാട്ടിയാണ് കുട്ടിയെ നിരന്തര പീഡനത്തിനിരയാക്കിയത്. പീഡനത്തെത്തുടര്‍ന്ന് കുട്ടിയുടെ മാനസിക നില തകരാറിലായതായും അമ്മ പറയുന്നു.

ആറു വയസ്സുകാരിയായ സഹോദരിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ഇയാള്‍ മകനെ നിര്‍ബന്ധിച്ചിരുന്നതായും അവര്‍ പറഞ്ഞു.

Advertisement