ആദ്യം അടിച്ചെടുത്തു പിന്നെ എറിഞ്ഞൊതുക്കി; ബാംഗ്ലൂരിന് കൂറ്റന്‍ ജയം
Ipl 2020
ആദ്യം അടിച്ചെടുത്തു പിന്നെ എറിഞ്ഞൊതുക്കി; ബാംഗ്ലൂരിന് കൂറ്റന്‍ ജയം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 12th October 2020, 11:15 pm

ഷാര്‍ജ: ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് വിജയം. 195 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയ്ക്ക് 112 റണ്‍സെടുക്കാനെ ആയുള്ളൂ.

82 റണ്‍സിനാണ് ബാംഗ്ലൂരിന്റെ വിജയം. 34 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ 20 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തിലാണ് 194 റണ്‍സെടുത്തത്. അര്‍ധസെഞ്ചുറി നേടിയ എബി ഡിവില്ലിയേഴ്സിന്റെ ഇന്നിങ്സാണ് ബാംഗ്ലൂരിനെ 194-ല്‍ എത്തിച്ചത്.

തകര്‍ത്തടിച്ച ഡിവില്ലിയേഴ്സ് 33 പന്തുകള്‍ നേരിട്ട് 5 സിക്സും 6 ഫോറുമടക്കം 73 റണ്‍സോടെ പുറത്താകാതെ നിന്നു.

മൂന്നാം വിക്കറ്റില്‍ ഡിവില്ലിയേഴ്സ് – വിരാട് കോഹ്‌ലി കൂട്ടുകെട്ട് 100 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. അവസാന അഞ്ച് ഓവറില്‍ 83 റണ്‍സാണ് ബാംഗ്ലൂര്‍ അടിച്ചുകൂട്ടിയത്.

28 പന്തുകള്‍ നേരിട്ട കോഹ്‌ലി 33 റണ്‍സോടെ പുറത്താകാതെ നിന്നു. വെറും ഒരു ബൗണ്ടറി മാത്രമാണ് കോഹ്‌ലിയുടെ ഇന്നിങ്സില്‍ ഉണ്ടായിരുന്നത്.

ഓപ്പണര്‍മാരായ ആരോണ്‍ ഫിഞ്ചും ദേവ്ദത്ത് പടിക്കലും ചേര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ട് മികച്ച തുടക്കമാണ് ബാംഗ്ലൂരിന് നല്‍കിയത്. ഇരുവരും തകര്‍ത്തടിച്ചതോടെ പവര്‍പ്ലേ ഓവറുകളില്‍ 47 റണ്‍സാണ് ബാംഗ്ലൂര്‍ സ്‌കോര്‍ ബോര്‍ഡിലെത്തിയത്. 7.4 ഓവറില്‍ 67 റണ്‍സ് ചേര്‍ത്ത ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്.

ദേവദത്ത് 32 റണ്‍സും ആരോണ്‍ ഫിഞ്ച് 47 റണ്‍സുമെടുത്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kolkatha Knight Riders vs Royal Challengers Banglore IPL 2020