കൊല്‍ക്കത്തയ്ക്ക് ജയം
ipl 2021
കൊല്‍ക്കത്തയ്ക്ക് ജയം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 26th April 2021, 11:08 pm

അഹമ്മദാബാദ്: പഞ്ചാബ് കിംഗ്‌സിനെതിരേ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ജയം. അഞ്ച് വിക്കറ്റിനാണ് കൊല്‍ക്കത്തയുടെ ജയം.

കൊല്‍ക്കത്തയ്ക്കായി മോര്‍ഗന്‍ 47 റണ്‍സും രാഹുല്‍ ത്രിപാഠി 41 റണ്‍സും നേടി.

ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സെടുത്തു. കണിശതയോടെ പന്തെറിഞ്ഞ കൊല്‍ക്കത്ത ബൗളര്‍മാരാണ് പേരുകേട്ട പഞ്ചാബ് ബാറ്റിംഗ് നിരയെ തകര്‍ത്തത്.

മയാങ്ക് അഗര്‍വാള്‍ 31 ഉം ക്രിസ് ജോര്‍ദാന്‍ 30 ഉം റണ്‍സെടുത്തു.

കൊല്‍ക്കത്തയ്ക്ക് വേണ്ടി പ്രസിദ്ധ് കൃഷ്ണ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ പാറ്റ് കമ്മിന്‍സ്, സുനില്‍ നരെയ്ന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kolkatha Knight Riders vs Punjak Kings IPL 2021