ഡല്‍ഹി വീണു
Ipl 2020
ഡല്‍ഹി വീണു
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 24th October 2020, 7:17 pm

ദുബായ്: ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ കനത്ത തോല്‍വി. 59 റണ്‍സിനാണ് ഡല്‍ഹിയുടെ തോല്‍വി.

ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത ആറ് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഡല്‍ഹിയ്ക്ക് 135 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.

ഡല്‍ഹിയ്ക്കായി ശ്രേയസ് അയ്യര്‍ 47 റണ്‍സും റിഷഭ് പന്ത് 27 റണ്‍സുമെടുത്തു.

ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിതീഷ് റാണയുടേയും സുനില്‍ നരേയ്‌നിന്റേയും മികവിലാണ് കൂറ്റന്‍ സ്‌കോര്‍ നേടിയത്.

നിതീഷ് 81 ഉം നരേയ്ന്‍ 64 ഉം റണ്‍സും നേടി.

7.2 ഓവറില്‍ മൂന്നിന് 42 റണ്‍സെന്ന നിലയില്‍ തകര്‍ച്ച നേരിട്ട കൊല്‍ക്കത്തയെ റാണ – നരെയ്ന്‍ സഖ്യമാണ് 194-ല്‍ എത്തിച്ചത്. നാലാം വിക്കറ്റില്‍ 115 റണ്‍സാണ് ഇരുവരും കൊല്‍ക്കത്ത സ്‌കോറിലേക്ക് ചേര്‍ത്തത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kolkatha Knight Riders vs Delhi Capitals IPL 2020