സ്പോര്‍ട്സ് ഡെസ്‌ക്
സ്പോര്‍ട്സ് ഡെസ്‌ക്
ipl 2018
റാണയും റസലും തകര്‍ത്തടിച്ചു; നരെയ്‌നും കുല്‍ദീപും എറിഞ്ഞിട്ടു; ഗംഭീറിനെയും സംഘത്തെത്തയും തകര്‍ത്ത് കൊല്‍ക്കത്ത
സ്പോര്‍ട്സ് ഡെസ്‌ക്
Monday 16th April 2018 11:24pm

കൊല്‍ക്കത്ത: ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെ തകര്‍ത്ത് കൊല്‍ക്കത്ത നൈറ്റ്‌റൈഡേവ്‌സ്. 201 റണ്‍സിന്റെ വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി 14.1 ഓവറില്‍ 129 റണ്ണിനു പുറത്താവുകയായിരുന്നു. സുനില്‍ നരെയ്‌ന്റെയും കുല്‍ദീപ് യാദവിന്റെയും തകര്‍പ്പന്‍ ബൗളിങ്ങാണ് ഗംഭീറിനെയും സംഘത്തെയും പിടിച്ച് കെട്ടിയത്. കൊല്‍ക്കത്തയ്ക്കായി പന്തെറിഞ്ഞവരെല്ലാം വിക്കറ്റ് വീഴ്ത്തിയ മത്സരത്തില്‍ ഡല്‍ഹിക്ക് വിജയപ്രതീക്ഷ ഉയര്‍ത്താന്‍ പോലും കഴിഞ്ഞില്ല.

71 റണ്‍സിനാണ് കൊല്‍ക്കത്തയുടെ ജയം. നരെയ്‌നും കുല്‍ദീപും മൂന്നു വിക്കറ്റുകളാണ് വീഴ്ത്തിയത്. നേരത്തെ ആന്ദ്ര റസ്സലിന്റെയും നിതീഷ് റാണയുടെയും തകര്‍പ്പന്‍ ബാറ്റിങ്ങ് പ്രകടനത്തിന്റെ പിന്‍ബലത്തിലാണ് കൊല്‍ക്കത്ത 200 റണ്‍സ് അടിച്ചെടുത്തത്. അവസാന ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടപ്പെടുത്തിയതാണ് കൊല്‍ക്കത്തയെ 200 ല്‍ തളച്ചത്.


Also Read: ‘ഇതാണല്ലേ ടീം വര്‍ക്ക്’; പന്തിനു പന്ത് മിസ്സായി, ചാടിപ്പിടിച്ച് മാക്‌സ്‌വെല്‍; നരെയ്‌നെ പുറത്താക്കിയ ഡല്‍ഹി താരങ്ങളുടെ ക്യാച്ച് കാണാം

35 പന്തില്‍ അഞ്ചു ഫോറും നാലു സിക്സുമടക്കം 59 റണ്‍സടിച്ച നിധീഷ് റാണയാണ് കൊല്‍ക്കത്തയുടെ ടോപ്പ് സ്‌കോറര്‍. 12 പന്തില്‍ ആറു സിക്സുമായി 41 റണ്‍സടിച്ച ആന്ദ്രെ റസലിന്റെ ബാറ്റിങ്ങും കൊല്‍ക്കത്തയുടെ സ്‌കോറിങ്ങിന്റെ വേഗം കൂട്ടി.

റോബിന്‍ ഉത്തപ്പ 35 ഉം ക്രിസ് ലിന്‍ 31 ഉം റണ്‍സ് നേടി. 17.2 ഓവറില്‍ 178 റണ്‍സിലെത്തിയ കൊല്‍ക്കത്തയ്ക്ക് പക്ഷേ അവസാന രണ്ട് ഓവറില്‍ പ്രതീക്ഷിച്ച റണ്‍സ് കണ്ടെത്താനായില്ല. ഡല്‍ഹിക്കായി 26 പന്തില്‍ 43 റണ്‍സെടുത്ത റിഷഭ് പന്തും 22 പന്തില്‍ 47 റണ്‍സെടുത്ത ഗ്ലെന്‍ മാക്‌സ്‌വെല്ലും മാത്രമാണ് തിളങ്ങിയത്.

Advertisement