കുംബ്ലൈയും ഗാവസ്‌കറും പുറത്ത്; ക്രിക്കറ്റ് ഇതിഹാസങ്ങളെ ചേര്‍ത്തുവെച്ച് കോഹ്‌ലിയുടെ അധ്യാപകദിന ആശംസ
Daily News
കുംബ്ലൈയും ഗാവസ്‌കറും പുറത്ത്; ക്രിക്കറ്റ് ഇതിഹാസങ്ങളെ ചേര്‍ത്തുവെച്ച് കോഹ്‌ലിയുടെ അധ്യാപകദിന ആശംസ
ന്യൂസ് ഡെസ്‌ക്
Tuesday, 5th September 2017, 11:12 pm

 

കൊളംബോ: അധ്യാപകദിനത്തില്‍ ശ്രദ്ധേയമായി വിരാട് കോഹ്‌ലിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ലോകത്തുള്ള മുഴുവന്‍ അധ്യാപകര്‍ക്കും ആശംസ നേരുന്നതിനോടൊപ്പം ക്രിക്കറ്റ് ഇതിഹാസങ്ങളുടെ പേര് പശ്ചാത്തലത്തിലുള്ള ബോര്‍ഡിനുമുന്നില്‍ ഇരിക്കുന്ന ഫോട്ടോയാണ് താരം പങ്കു വെച്ചത്.

ലോകത്തിലെ എല്ലാ അധ്യാപകര്‍ക്കും പ്രത്യേകിച്ച് ക്രിക്കറ്റ് ലോകത്തുള്ളവര്‍ക്ക് സന്തോഷകരമായ അധ്യാപകദിനം ആശംസിക്കുന്നു എന്ന ടാഗ്‌ലൈനോടുകൂടിയാണ് കോഹ്‌ലിയുടെ പോസ്റ്റ്. സച്ചിനും ഗാംഗുലിയും വിവിയന്‍ റിച്ചാര്‍ഡ്‌സും ദ്രാവിഡും ധോണിയും സെവാഗും പോണ്ടിംഗും കപില്‍ ദേവുമടക്കമുള്ള ലോകക്രിക്കറ്റിലെ ഇതിഹാസതാരങ്ങളുടെയെല്ലാം പേരുകള്‍ ഇന്ത്യന്‍ നായകന്‍ ചേര്‍ത്തു വച്ചിട്ടുണ്ട്.


Also Read: ‘ഇത്രയ്ക്ക് ചീപ്പായിരുന്നോ പൊള്ളാര്‍ഡ്’; എതിര്‍ താരത്തിന്റെ സെഞ്ച്വറി നഷ്ടമാക്കാന്‍ നോ ബോളെറിഞ്ഞ് പൊള്ളാര്‍ഡ്; വീഡിയോ


കൂടാതെ എങ്ങനെ പൂര്‍ത്തീകരിക്കാമെന്ന് കാണിച്ചുതന്നതില്‍ നന്ദിയുണ്ടെന്നും ചിത്രത്തില്‍ എഴുതിയിട്ടുണ്ട്. എന്നാല്‍ ബാറ്റിംഗ് ഇതിഹാസം സുനില്‍ ഗാവസ്‌കാറുടെ പേര് ചിത്രത്തില്‍ ഇല്ലാത്തതില്‍ ചിലര്‍ കമന്റ് ബോക്‌സില്‍ പരാതി പറയുന്നുണ്ട്. മുന്‍ പരിശീലകനും ഇന്ത്യന്‍ സ്പിന്‍ ഇതിഹാസവുമായ കുംബ്ലൈയുടെ പേരും താരം തഴഞ്ഞിട്ടുണ്ട്.

വിരാടിന്റെ ചിത്രത്തിന് ഇതിനോടകം 5000 ത്തിനടുത്ത് ഷെയര്‍ ലഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ ടീമിന്റെ ലങ്കന്‍ പര്യടനവുമായി ബന്ധപ്പെട്ട് കൊളംബോയിലാണ് താരമിപ്പോള്‍.