സ്പോര്‍ട്സ് ഡെസ്‌ക്
സ്പോര്‍ട്സ് ഡെസ്‌ക്
Cricket
ഇന്ത്യന്‍ ഫാസ്റ്റ്ബൗളര്‍മാര്‍ ഐ.പി.എല്‍ കളിക്കാതെ വിശ്രമിക്കണമെന്ന് കോഹ്‌ലി; നിര്‍ദേശം തള്ളി രോഹിത് ശര്‍മ്മ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday 8th November 2018 2:57pm

മുംബൈ: ലോകകപ്പ് കൡക്കാന്‍ സാധ്യതയുള്ള ഇന്ത്യന്‍ ഫാസ്റ്റ്ബൗളര്‍മാര്‍ ഐ.പി.എല്ലില്‍ കളിക്കാതെ വിശ്രമമെടുക്കണമെന്ന നിര്‍ദ്ദേശവുമായി വിരാട് കോഹ്‌ലി. സുപ്രീംകോടതി നിയോഗിച്ച Committee of Administrators (CoA) യുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ബൂംറയെയും ഭൂവനേശ്വര്‍ കുമാറിനെയും പോലുള്ള ബൗളര്‍മാര്‍ക്ക് വിശ്രമം അനുവദിക്കണമെന്ന് കോഹ്‌ലി നിര്‍ദേശം വെച്ചിരിക്കുന്നത്.

ഐ.പി.എല്‍ കഴിഞ്ഞ് 10 ദിവസം കഴിഞ്ഞ് ലോകകപ്പ് ആരംഭിക്കുമെന്നിരിക്കെയാണ് കോഹ്‌ലിയുടെ നിര്‍ദേശം. ഐ.പി.എല്‍ കളിക്കാത്ത ബൗളര്‍മാര്‍ക്ക് ബി.സി.സി.ഐ കോമ്പന്‍സേഷന്‍ നല്‍കണമെന്നും നിര്‍ദേശമുണ്ട്. ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് ഐ.പി.എല്ലിന്റെ തുടക്കത്തിലോ അവസാനമോ കളിച്ച് ബാക്കി വിശ്രമമെടുക്കാമെന്നും നിര്‍ദേശമുണ്ട്.

അതേ സമയം കോഹ്‌ലിയുടെ നിര്‍ദേശത്തിന് വിരുദ്ധമായാണ് രോഹിത് നിലപാടെടുത്തത്. പ്ലേഓഫിലോ ഫൈനലിലോ മുംബൈ ഇന്ത്യന്‍സ് എത്തുകയും ബൂംറയ്ക്ക് ഫിറ്റ്‌നസുമുണ്ടെങ്കില്‍ കളിപ്പിക്കാതിരിക്കാനാവില്ലെന്ന് രോഹിത് ശര്‍മ്മ പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായടക്കം എവേ ടൂര്‍ണമെന്റുകളില്‍ ഇന്ത്യന്‍ ബൗളര്‍മാരുടെ മോശം പ്രകടനം നടന്ന സാഹചര്യത്തിലാണ് യോഗം ചേര്‍ന്നത്. സി.ഒ.എ അംഗങ്ങളായ വിനോദ് റായ്, ദിയാന എദുല്‍ജി എന്നിവര്‍ക്കൊപ്പം കോഹ്‌ലി, രോഹിത്, രഹാനെ, രവിശാസ്ത്രി, സെലക്ടര്‍ എം.എസ്.കെ പ്രസാദ് എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.

Advertisement