എഡിറ്റര്‍
എഡിറ്റര്‍
നാഗ്പൂര്‍ ടെസ്റ്റില്‍ ഇരട്ട സെഞ്ച്വറി; ചരിത്ര നേട്ടവുമായി കോഹ്‌ലി
എഡിറ്റര്‍
Sunday 26th November 2017 3:55pm

നാഗ്പൂര്‍:ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇരട്ട സെഞ്ച്വറിയുമായി ക്യാപ്റ്റന്‍ വിരാട് കോഹ്ലി. 259 പന്തില്‍ 15 ബൗണ്ടറികളും രണ്ട് സിക്സറുകളുമായി തന്റെ ടെസ്റ്റ് കരിയറിലെ അഞ്ചാമത്തെ ഇരട്ട സെഞ്ച്വറിയാണ് സൂപ്പര്‍ നായകന്‍ സ്വന്തമാക്കിയത്.


Also Read: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരില്‍ 96 ശതമാനവും മുന്നോക്കക്കാര്‍; കണക്കുകളുമായി കേരള കൗമുദി


ടെസ്റ്റുകളില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ ഇന്ത്യന്‍ ക്യാപ്റ്റനെന്ന റെക്കോഡും കോഹ്ലി നേരത്തെ സ്വന്തമാക്കിയിരുന്നു. സുനില്‍ ഗവാസ്‌കറിന്റെ 11 സെഞ്ച്വറികളുടെ റെക്കാഡാണ് 12 സെഞ്ച്വറികളുമായി കോഹ്ലി മറികടന്നത്. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവുമധികം സെഞ്ച്വറി നേടുന്ന ക്യാപ്റ്റനെന്ന റെക്കോര്‍ഡും കോഹ്ലിക്കാണ്. 2017ല്‍ ഇതുവരെ 10 സെഞ്ച്വറികള്‍ അദ്ദേഹം നേടി.

അതേസമയം നാഗ്പൂരില്‍ മൂന്നാം ദിനവും ബാറ്റിങ് തുടരുന്ന ഇന്ത്യയുടെ ലീഡ് 367 റണ്‍സ് പിന്നിട്ടിട്ടുണ്ട്. നിലവില്‍ ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 574 റണ്‍സെന്ന നിലയിലാണ്. സെഞ്ച്വറിക്ക് പിന്നാലെ കോലി 213 റണ്‍സെടുത്ത് പുറത്തായപ്പോള്‍ 81 റണ്‍സുമായി രോഹിത് ശര്‍മ്മ ക്രീസിലുണ്ട്.


Dont Miss: സ്വത്തുക്കള്‍ തട്ടിയെടുത്തു; മുന്‍ ഭാര്യയ്ക്കും മകള്‍ക്കുമെതിരെ മറഡോണ


രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 312 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. 362 പന്ത് നേരിട്ട് 143 റണ്‍സടിച്ച് ചേതേശ്വര്‍ പൂജാര പുറത്തായപ്പോള്‍ രണ്ടു റണ്‍സെടുക്കാനെ രഹാനെക്ക് കഴിഞ്ഞുള്ളൂ. നേരത്തെ രണ്ടാം ദിനം മുരളി വിജയും സെഞ്ചുറി പൂര്‍ത്തിയാക്കിയിരുന്നു. 221 പന്തില്‍ 128 റണ്‍സാണ് വിജയ് നേടിയത്.

Advertisement