എഡിറ്റര്‍
എഡിറ്റര്‍
‘റാം റഹീമിന്റെ ഭക്തരില്‍ ഇന്ത്യന്‍ നായകനും’; വിവാദ ആള്‍ദൈവത്തിന്റെ അനുഗ്രഹം തേടി വിരാട് കോഹ്‌ലിയും ആശിഷ് നെഹ്‌റയും, വീഡിയോ കാണാം
എഡിറ്റര്‍
Saturday 26th August 2017 10:24am

ന്യൂദല്‍ഹി: സ്വയം പ്രഖ്യാപിത അവതാരവും ദേരാ സച്ച സൗദ തലവനുമായ ഗുര്‍മീത് റാം റഹീം സിംഗിനെതിരായ കോടതി വിധി ഹരിയാനയും പഞ്ചാബുമടക്കമുള്ള സംസ്ഥാനങ്ങളില്‍ കലാപത്തിന് തിരികൊളുത്തിയിരിക്കുകയാണ്. 31 പേരാണ് ഇതിനോടകം കൊല്ലപ്പെട്ടത്. ദേര സച്ചായുടെ അനുയായികള്‍ അഴിച്ചു വിട്ട അക്രമത്തില്‍ നിരവധി പൊതുമുതലുകള്‍ അഗ്നിക്കിരയാവുകയും മാധ്യമപ്രവര്‍ത്തകര്‍ക്കും പൊലീസിനും പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം റാം റഹീമിന്റെ ജീവിതം ഒരു അത്ഭുതമായി തുടരുകയാണ്. കേസുകളും ആരോപണങ്ങളും എണ്ണിയാല്‍ ഒടുങ്ങില്ല. കോടിക്കണക്കിന് അനുയായികളുള്ള റാം റഹീമിന് ഉന്നത ബന്ധങ്ങളുമുണ്ടായിരുന്നു. എന്നാല്‍ രാഷ്ട്രീയത്തിലും സര്‍ക്കാരിലും മാത്രമല്ല കായിക രംഗത്തും റാം റഹീമിന് വലിയ പിടിയുണ്ടെന്നാണ് അറിയുന്നത്. ഇതിന് തെളിവാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ.

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും ഫാസ്റ്റ് ബൗളര്‍ ആശിഷ് നെഹ്‌റയും റാം റഹീമിനെ സന്ദര്‍ശിക്കുകയും അനുഗ്രഹം വാങ്ങുന്നതിന്റേയും വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. കോഹ്‌ലിയെ താന്‍ പരിശീലിപ്പിച്ചിട്ടുണ്ടെന്ന് നേരത്തെ റാം റഹീം അവകാശപ്പെട്ടിരുന്നു. 2016 ല്‍ തന്റെ കരിയറിലെ മോശം സമയത്തിലൂടെ പോകുമ്പോള്‍ കോഹ്‌ലിയ്ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയത് താനായിരുന്നു എന്നായിരുന്നു റാം റഹീമിന്റെ അവകാശവാദം.


Also Read:  ‘എനിക്കറിയാത്ത കളിയില്ല, എന്തിനേറെ പറയുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെ കളി പഠിപ്പിച്ചത് വരെ ഞാനല്ലേ…’; തള്ളിന്റെ മൂര്‍ത്തീഭാവമായി ആള്‍ ദൈവം റാം റഹീം സിംഗ്, വീഡിയോ


വിരാടിന് പുറമെ ബോക്‌സര്‍ വിജേന്ദര്‍ സിംഗിനേയും ഓപ്പണര്‍ ശിഖര്‍ ധവാനേയും താനാണ് പരിശീലിപ്പിച്ചതെന്നും റാം റഹീം പറഞ്ഞിരുന്നു. അതേസമയം ഹരിയാനയിലെ സ്ഥിതിഗതികള്‍ വഷളായി തുടരുകയാണ്. മുഖ്യമന്ത്രി ഖട്ടറുടെ രാജിയ്ക്കായും സമ്മര്‍ദ്ദം ശക്തമായിട്ടുണ്ട്.

Advertisement