Administrator
Administrator
കവിയൂര്‍: കോടതി ഉത്തരവ് സ്വാഗതാര്‍ഹം: കോടിയേരി, ശൈലജ
Administrator
Monday 20th June 2011 3:07pm

kodiyery balakrishnanകണ്ണൂര്‍: കവിയൂര്‍ കേസില്‍ പുനരന്വേഷണം നടത്താനുള്ള പ്രത്യേക സി.ബി.ഐ കോടതിയുടെ ഉത്തരവ് സ്വാഗതാര്‍ഹമാണെന്ന് ജനാധിപത്യമഹിളാ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ.കെ ഷൈലജ. കേസുമായി ബന്ധപ്പപ്പെട്ട് യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തുകൊണ്ടുവരാന്‍ പുനരന്വേഷണം സഹായിക്കും. അനഘ പീഢനത്തിനിരയായിട്ടുണ്ടോയെന്ന കാര്യവും അന്വേഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

കവിയൂര്‍ കേസിലെ തുടരന്വേഷണം സംശയങ്ങള്‍ ദൂരീകരിക്കാന്‍ നല്ലതാണെന്ന് സി.പി.ഐ.എം പി.ബി അംഗം കോടിയേരി ബാലകൃഷ്ണന്‍. പോലീസിലെ സ്ഥലമാറ്റം സംബന്ധിച്ച് മുഖ്യമന്ത്രി പുന:പരിശോധന നടത്തണമെന്നും എല്‍.ഡി.എഫ് യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Advertisement