ഈ അഞ്ച് മണ്ഡലങ്ങളില്‍ യു.ഡി.എഫിനെ സഹായിക്കാന്‍ ആര്‍.എസ്.എസ് തീരുമാനിച്ചിട്ടുണ്ട്: വടകരയിലെ സഖ്യത്തിന് തെളിവുണ്ടെന്നും കോടിയേരി
D' Election 2019
ഈ അഞ്ച് മണ്ഡലങ്ങളില്‍ യു.ഡി.എഫിനെ സഹായിക്കാന്‍ ആര്‍.എസ്.എസ് തീരുമാനിച്ചിട്ടുണ്ട്: വടകരയിലെ സഖ്യത്തിന് തെളിവുണ്ടെന്നും കോടിയേരി
ന്യൂസ് ഡെസ്‌ക്
Thursday, 21st March 2019, 12:34 pm

 

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്- ആര്‍.എസ്.എസ്- എസ്.ഡി.പി.ഐ അവിശുദ്ധ കൂട്ടുകെട്ട് നിലവിലുണ്ടെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

അതിന്റെ ഭാഗമായി യു.ഡി.എഫിനെ സഹായിക്കാന്‍ അഞ്ചുമണ്ഡലത്തില്‍ ദുര്‍ബലരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ ആര്‍.എസ്.എസ് തീരുമാനിച്ചിട്ടുണ്ടെന്നും കൊടിയേരി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

വടകര, കൊല്ലം, കണ്ണൂര്‍, കോഴിക്കോട്, എറണാകുളം, മണ്ഡലങ്ങളില്‍ ഈ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്നാണ് കോടിയേരി ആരോപിക്കുന്നത്. വ്യാഴാഴ്ച എന്‍.ഡി.എയുടെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറങ്ങുമ്പോള്‍ ഇക്കാര്യം വ്യക്തമാകുമെന്നും കോടിയേരി പറഞ്ഞു.

Also read:ഇനി രക്തം വീഴില്ല; ന്യൂസിലാന്‍ഡില്‍ തോക്കുകളുടെ വില്‍പന നിരോധിക്കാന്‍ ഉത്തരവിട്ട് പ്രധാനമന്ത്രി ജസീണ്ട

ഈ അഞ്ച് മണ്ഡലങ്ങളില്‍ യു.ഡി.എഫിനെ ആര്‍.എസ്.എസ് സഹായിക്കും. പകരം തിരുവനന്തപുരം മണ്ഡലത്തില്‍ കുമ്മനം രാജശേഖരനെ സഹായിക്കാനാണ് ധാരണയെന്നും കോടിയേരി പറഞ്ഞു.

മുരളീധരനെ വടകരയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാക്കിയതിനെ ബി.ജെ.പി തൃശൂര്‍ ജില്ലാ സെക്രട്ടറിയും യുവമോര്‍ച്ച കോഴിക്കോട് ജില്ലാ സെക്രട്ടറിയും പരസ്യമായി സ്വാഗതം ചെയ്തിട്ടുണ്ട്. ഇത് അവിശുദ്ധ കൂട്ടുകെട്ടിന് തെളിവാണെന്നും കോടിയേരി പറഞ്ഞു.