എഡിറ്റര്‍
എഡിറ്റര്‍
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാനുള്ള നീക്കം ശരിയല്ല; ആശയത്തെ നിരോധനം കൊണ്ട് നേരിടരുതെന്നും കോടിയേരി
എഡിറ്റര്‍
Friday 6th October 2017 8:07pm

 

കോഴിക്കോട്: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ശരിയല്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആശയത്തെ ആശയം കൊണ്ട് നേരിടാതെ നിരോധനം കൊണ്ട് നേരിടുന്നത് പ്രായോഗികമല്ലെന്നും അദ്ദേഹം കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.


Also Read: ടൂറിസ്റ്റുകള്‍ എന്ത് കഴിക്കണമെന്ന് തീരുമാനിക്കുന്നത് സംസ്ഥാന സര്‍ക്കാരുകളല്ല; ഭക്ഷണ സ്വാതന്ത്രത്തില്‍ കൈ കടത്തുന്നതിനെതിരെ അമിതാഭ് കാന്ത്


കോഴിക്കോട് ചേര്‍ന്ന സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിനു ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് കോടിയേരി പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാനുള്ള തീരുമാനത്തോടുള്ള പാര്‍ട്ടി നിലപാട് വ്യക്തമാക്കിയത്.

സി.പി.ഐ.എമ്മിനെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്താമെന്ന് ആര്‍.എസ്.എസ് കരുതേണ്ടെന്നും കോടിയേരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഫാഷിസത്തെ പ്രതിരോധിക്കുന്നത് അവരോടുള്ള ഭയം മൂലമല്ല. ജനാധിപത്യരീതിയില്‍ പ്രവര്‍ത്തിക്കാന്‍ തങ്ങളെ അനുവദിക്കാതിരിക്കുമ്പോള്‍ ആര്‍.എസ്.എസിന്റെ തോക്കിനും ദണ്ഡിനും മുന്നില്‍ ഒളിച്ചിരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Dont Miss: ‘മോദിയെ പിന്തുണച്ചത് ഞാന്‍ ചെയ്ത തെറ്റ്’; നരേന്ദ്രമോദിക്കെതിരെ വീണ്ടും അരുണ്‍ ഷൂരി


ഒക്‌ടോബര്‍ 15 മുതല്‍ നവംബര്‍ 15 വരെ സി.പി.ഐ.എം ലോക്കല്‍ സമ്മേളനങ്ങളുടെ ഭാഗമായി ശക്തമായ ഫാസിസ്റ്റ് വിരുദ്ധ പ്രചാരണം നടത്താന്‍ തീരുമാനിച്ചതായും അദ്ദേഹം വ്യക്തമാക്കി. വര്‍ഗീയ വിരുദ്ധ പ്രഭാഷണങ്ങളും പ്രദര്‍ശനങ്ങളും സംഘടിപ്പിക്കും. ലഘുലേഖ വിതരണവും വീടുകള്‍ കയറിയുള്ള പ്രചാരണവുമുണ്ടാകും. ദല്‍ഹിയില്‍ സി.പി.എമ്മിന്റെ കേന്ദ്രകമ്മിറ്റി ഓഫീസ് സ്തംഭിപ്പിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. അവിടെ നിയമവാഴ്ച തകര്‍ക്കാന്‍ കേന്ദ്രമന്ത്രിമാര്‍ തന്നെ നേതൃത്വം നല്‍കുന്നു. മറ്റ് പാര്‍ട്ടികളുടെ ഓഫിസുകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന ഫാസിസമാണ് ഇതിനുപിന്നില്‍. അദ്ദേഹം പറഞ്ഞു.

Advertisement