Administrator
Administrator
പ്രോടെം സ്പീക്കറുടെ നടപടി ചട്ടവിരുദ്ധം:പ്രതിപക്ഷം
Administrator
Thursday 2nd June 2011 10:49am

kodiyery balakrishnanതിരുവനന്തപുരം:നിയമസഭാതെരഞ്ഞെടുപ്പില്‍ പ്രോടെം സ്പീക്കര്‍ വോട്ടു രേഖപ്പെടുത്തിയത് ഭരണഘടനാവിരുദ്ധമാണെന്ന് പ്രതിപക്ഷം ആരോപിച്ചു.പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനാണ് വോട്ടെടുപ്പിനുശേഷം സഭയ്ക്കുമുമ്പാകെ ആരോപണമുന്നയിച്ചത്.

ഭരണഘടനയുടെ 189(1) ാം വകുപ്പിന്റെ ലംഘനമാണ് പ്രോടെം സ്പീക്കര്‍ നടത്തിയതെന്നും കോടിയേരി കുറ്റപ്പെടുത്തി.

പതിമൂന്നാം കേരള നിയമസഭയുടെ സ്പീക്കറായി ജി കാര്‍ത്തികേയനെ തിരഞ്ഞെടുത്തതിനു തൊട്ടുപിന്നാലെയാണ് കോടിയേരിയുടെ ആരോപണം. പ്രോടെം സ്പീക്കര്‍ എന്‍.ശക്തനുള്‍പ്പടെ നിയമസഭയിലെ 141 അംഗങ്ങളും വോട്ടുചെയ്തിരുന്നു.

രാവിലെ നിയമസഭാഹാളില്‍ രഹസ്യബാലറ്റിലൂടെ നടന്ന തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി ഏ.കെ ബാലനെ പരാജയപ്പെടുത്തിയാണ് കാര്‍ത്തികേയന്‍ സ്പീക്കര്‍ സ്ഥാനത്തേക്കെത്തുന്നത്.

Advertisement