എഡിറ്റര്‍
എഡിറ്റര്‍
മിസ്ഡ് കോള്‍ കാലം കഴിഞ്ഞു; ബി.ജെ.പി ഇപ്പോള്‍ ഒരു കോടി നല്‍കി ആളെകൂട്ടേണ്ട ഗതികേടിലെന്ന് കോടിയേരി
എഡിറ്റര്‍
Thursday 26th October 2017 7:28pm

 

കോഴിക്കോട്: ബി.ജെ.പിയ്‌ക്കെതിരെ പരിഹാസവുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മിസ്ഡ് കോള്‍ അടിച്ച് ആളെകൂട്ടുന്നതില്‍ നിന്ന് ഒരു കോടി നല്‍കി ആളെചേര്‍ക്കേണ്ട അവസ്ഥയിലെത്തി നില്‍ക്കുകയാണ് ബി.ജെ.പിയെന്ന് കോടിയേരി പരിഹസിച്ചു.


Also Read: വിദ്വേഷപ്രസംഗം, യുവാക്കളെ തീവ്രവാദത്തിലേക്ക് പ്രേരിപ്പിച്ചു; സാകിര്‍ നായിക്കിനെതിരെ എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിച്ചു


‘നേരത്തെ മിസ്ഡ് കോള്‍ അടിച്ചാല്‍ ബി.ജെ.പിയില്‍ അംഗത്വം ലഭിക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒരാള്‍ക്ക് ഒരുകോടി രൂപ കൊടുത്ത് അംഗത്വത്തിലേക്കു ക്ഷണിക്കേണ്ട ഗതികേടാണ് ബി.ജെ.പിയ്ക്ക്.’ കോടിയേരി പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഗുജറാത്തില്‍ പട്ടേല്‍ സമര നേതാക്കള്‍ക്ക് ബി.ജെപി ഒരു കോടി നല്‍കിയ വാര്‍ത്ത കഴിഞ്ഞദിവസം പുറത്തു വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കോടിയേരിയുടെ പരിഹാസം.

മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിനെതിരെയും കോടിയേരി വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. രണ്ടു ലക്ഷം കോടിയുടെ പാക്കേജ് പാവങ്ങളെ സഹായിക്കാനല്ലെന്നും കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയാണെന്നുമായിരുന്നു കോടിയേരിയുടെ വിമര്‍ശനം.


Dont Miss: ‘എല്ലാം ശ്രീരാമന്റെ അത്ഭുതം…താജ്മഹലിനെ തള്ളിപ്പറഞ്ഞവര്‍ അതിന്റെ കവാടം വൃത്തിയാക്കുന്നു’; യോഗിയുടെ സന്ദര്‍ശനത്തെ പരിഹസിച്ച് അഖിലേഷ് യാദവ്


‘കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജില്‍ പ്രഖ്യാപിച്ച രണ്ടുലക്ഷം കോടിയില്‍പരം രൂപ പാവങ്ങളെ സഹായിക്കാനല്ല, അത് കോര്‍പറേറ്റുകള്‍ക്ക് അനുകൂല കളമൊരുക്കലാണ്. മൂന്നരവര്‍ഷം മുമ്പ് ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്തു പ്രഖ്യാപിച്ച വാഗ്ദാനങ്ങള്‍ നടപ്പാക്കാത്തവര്‍ ഇനിയുള്ള ഒന്നരവര്‍ഷംകൊണ്ട് എന്തു വാഗ്ദാനം നടപ്പാക്കാനാണ്’ കോടിയേരി ചേദിച്ചു.

മോദി സര്‍ക്കാരിനെതിരെ രാജ്യത്ത് പ്രക്ഷോഭം ഉയര്‍ന്നു വരികയാണെന്നും ഈ മുന്നേറ്റം ശരിയായ രൂപത്തില്‍ ആകണമെങ്കില്‍ കേരളത്തിലേതുപോലുള്ള ഇടതുപക്ഷ ജനാധിപത്യ ബദല്‍ രാജ്യത്ത് ഉയര്‍ന്നുവരണമെന്നും കോടിയേരി പറഞ്ഞു.

Advertisement