എഡിറ്റര്‍
എഡിറ്റര്‍
കോണ്‍ഗ്രസും കേരളകോണ്‍ഗ്രസും തമ്മിലുള്ള മുന്നണി ബന്ധം ധൃതരാഷ്ട്രാലിംഗനം: ദേശാഭിമാനിയില്‍ കോടിയേരിയുടെ ലേഖനം
എഡിറ്റര്‍
Thursday 7th August 2014 10:34am

kodiyeri തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം മാണി നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ദേശാഭിമാനിയില്‍ കോടിയേരി ബാലകൃഷ്ണന്റെ ലേഖനം. അമ്പത് വര്‍ഷത്തെ പാരമ്പര്യമുള്ള കേരളകോണ്‍ഗ്രസിന് മുഖ്യമന്ത്രിസ്ഥാനം നല്‍കാതെ കോണ്‍ഗ്രസ് അവഗണിക്കുകയാണെന്ന് സി.പി.ഐ.എം പോളിറ്റ്ബ്യൂറോ അംഗം കോടിയേരി പരാമര്‍ശിച്ചു.

മറ്റ് സംസ്ഥാനങ്ങളിലെ പ്രാദേശിക കക്ഷികളുടെ നേതാക്കള്‍ മുഖ്യമന്ത്രിയായപ്പോഴും കേരള കോണ്‍ഗ്രസിന് ഇതുവരെ മുഖ്യമന്ത്രിസ്ഥാനം ലഭിച്ചിട്ടില്ല. ജാതിമത ശക്തികളുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന അവസരവാദ മുന്നണിയായ യു.ഡി.എഫ് കേരള കോണ്‍ഗ്രസിന് വില നല്‍കുന്നില്ലെന്നും ലേഖനത്തില്‍ കോടിയേരി നിരീക്ഷിച്ചു.

കോണ്‍ഗ്രസുമായുള്ള കേരള കോണ്‍ഗ്രസിന്റെ മുന്നണിബന്ധം ധൃതരാഷ്ട്രാലിംഗനം പോലെയായെന്നും കേരള കോണ്‍ഗ്രസിനെ ക്രമേണ ഇല്ലാതാക്കാന്‍ ഉമ്മന്‍ചാണ്ടി തന്ത്രം മെനയുകയാണെന്നും കോടിയേരി വിമര്‍ശിച്ചു.കൃഷിക്കാരെയും കേരളത്തെയും ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ കേരള കോണ്‍ഗ്രസിന്റെ നിലപാട് പാര്‍ട്ടി വ്യക്തമാക്കണമെന്നും ലേഖനം ആവശ്യപ്പെടുന്നുണ്ട്.

മാണിഗ്രൂപ്പിന്റെ ആവശ്യവും യുഡിഎഫിന്റെ ശൈഥില്യവും എന്ന പേരിലെഴുതിയ ലേഖനത്തിലാണ് സ്ഥാനമാനങ്ങള്‍ക്കു വേണ്ടി ഉന്നയിച്ച അവകാശവാദത്തിനപ്പുറം വ്യക്തമായ രാഷ്ട്രീയ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ കേരള കോണ്‍ഗ്രസ് തയ്യാറാവണമെന്ന് കോടിയേരി നിര്‍ദേശിക്കുന്നത്.

Advertisement