എഡിറ്റര്‍
എഡിറ്റര്‍
‘സര്‍ക്കാരിനെ താഴെയിറക്കാന്‍ കോര്‍പ്പറേറ്റ് മാധ്യമങ്ങളും പ്രതിപക്ഷവും രണ്ടാം വിമോചനസമരത്തിന് ശ്രമിക്കുന്നു; ജിഷ്ണു കേസ് ഇതിന്റെ ഒടുവിലത്തെ ഉദാഹരണം’: കൊടിയേരി ബാലകൃഷ്ണന്‍
എഡിറ്റര്‍
Thursday 13th April 2017 12:47pm

കോഴിക്കോട്: ജനപക്ഷ സര്‍ക്കാരിനെ താഴെയിറക്കുകയെന്ന ലക്ഷ്യത്തോടെ രണ്ടാം വിമോചന സമരത്തിന് ചില മാധ്യമ കോര്‍പ്പറേറ്റുകളുടെ സഹായത്തോടെ കോണ്‍ഗ്രസും ബി.ജെ.പിയും ഇടതുപക്ഷ വിരുദ്ധരും ശ്രമിക്കുകയാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍. ചില പ്രശ്‌നങ്ങള്‍ ഊതി വീര്‍പ്പിച്ച് അരാജകത്വം സൃഷ്ടിക്കാനാണ് നീക്കമെന്നും ഇതിന്റെ അവസാനത്തെ ഉദാഹരണമാണ് ജിഷ്ണു പ്രണോയിയുടെ പ്രശ്‌നമെന്നും കൊടിയേരി. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു കൊടിയേരിയുടെ അഭിപ്രായ പ്രകടനം.

1957ല്‍ എല്ലാ കമ്യൂണിസ്റ്റ് വിരുദ്ധരും ഒത്തുചേര്‍ന്നാണ് ഇ.എം.എസ് സര്‍ക്കാരിനെതിരെ പടനയിച്ചതെങ്കില്‍ ഇപ്പോള്‍ ആര്‍എസ്എസും ഇടതുപക്ഷ വിരുദ്ധരും യു.ഡി.എഫും ഒത്തുചേര്‍ന്നാണ് എല്‍.ഡി.എഫ് സര്‍ക്കാരിനെ അസ്ഥിരീകരിക്കാനും ദുര്‍ബലപ്പെടുത്താനും ശ്രമിക്കുന്നത്. ചില പ്രശ്‌നങ്ങള്‍ ഊതിവീര്‍പ്പിച്ച് അരാജകത്വം സൃഷ്ടിക്കാനാണ് നീക്കം. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ജിഷ്ണുപ്രണോയിയുടെ പ്രശ്‌നമെന്നും കൊടിയേരി പറയുന്നു.

ഈ കേസില്‍ സാധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്തിട്ടുണ്ടെന്നും ആദ്യമായി പ്രതികളെ പിടികൂടാനായി. പ്രതികളുടെ മുന്‍കൂര്‍ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ധൈര്യംകാട്ടിയ സര്‍ക്കാരാണിതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. കോടതി പ്രതികള്‍ക്ക് ജാമ്യംനല്‍കിയതിന് സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നവര്‍ക്ക് ദുരുദ്ദേശമാണുള്ളത്. വേദനിക്കുന്ന അമ്മയുടെ മാനസികനില ഉപയോഗിച്ച് രാഷ്ട്രീയമുതലെടുപ്പിനാണ് ചിലര്‍ ശ്രമിച്ചതെന്നും കൊടിയേരി പോസ്റ്റില്‍ കുറിക്കുന്നു.


Also Read: ‘ഒടുവില്‍ തനിനിറം പുറത്തെടുത്ത് യോഗി’; പിന്നോക്ക സമുദായത്തിനുള്ള ഉന്നത വിദ്യാഭ്യസ സംവരണങ്ങള്‍ എടുത്ത് കളഞ്ഞ് യു.പി സര്‍ക്കാര്‍


Vഡിജിപി ഓഫീസിനുമുന്നില്‍ സമരം നിരോധിച്ചത് 2002ല്‍ എ കെ ആന്റണി മുഖ്യമന്ത്രിയായപ്പോഴാണ്. അത്തരം വസ്തുതകള്‍ വലതുപക്ഷം സൗകര്യപൂര്‍വം മൂടിവെക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

കൊടിയേരി ബാലകൃഷ്ണന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ജനപക്ഷസര്‍ക്കാരിനെ താഴെയിറക്കുകയെന്ന ലക്ഷ്യത്തോടെ രണ്ടാം വിമോചനസമരത്തിന് ചില കോര്‍പറേറ്റ് മാധ്യമങ്ങളുടെ സഹായത്തോടെ കോണ്‍ഗ്രസും ബിജെപിയും ഇടതുപക്ഷവിരുദ്ധരും ശ്രമം നടത്തുകയാണ്.

1957ല്‍ എല്ലാ കമ്യൂണിസ്റ്റ് വിരുദ്ധരും ഒത്തുചേര്‍ന്നാണ് ഇ എം എസ് സര്‍ക്കാരിനെതിരെ പടനയിച്ചതെങ്കില്‍ ഇപ്പോള്‍ ആര്‍എസ്എസും ഇടതുപക്ഷ വിരുദ്ധരും യുഡിഎഫും ഒത്തുചേര്‍ന്നാണ് എല്‍ഡിഎഫ് സര്‍ക്കാരിനെ അസ്ഥിരീകരിക്കാനും ദുര്‍ബലപ്പെടുത്താനും ശ്രമിക്കുന്നത്. ചില പ്രശ്നങ്ങള്‍ ഊതിവീര്‍പ്പിച്ച് അരാജകത്വം സൃഷ്ടിക്കാനാണ് നീക്കം. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ജിഷ്ണുപ്രണോയിയുടെ പ്രശ്നം.

ഈ കേസില്‍ സാധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്. ആദ്യമായി പ്രതികളെ പിടികൂടാനായി. പ്രതികളുടെ മുന്‍കൂര്‍ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ധൈര്യംകാട്ടിയ സര്‍ക്കാരാണിത്. പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. കോടതി പ്രതികള്‍ക്ക് ജാമ്യംനല്‍കിയതിന് സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നവര്‍ക്ക് ദുരുദ്ദേശമാണുള്ളത്. വേദനിക്കുന്ന അമ്മയുടെ മാനസികനില ഉപയോഗിച്ച് രാഷ്ട്രീയമുതലെടുപ്പിനാണ് ചിലര്‍ ശ്രമിച്ചത്.

ഡിജിപി ഓഫീസിനുമുന്നില്‍ സമരം നിരോധിച്ചത് 2002ല്‍ എ കെ ആന്റണി മുഖ്യമന്ത്രിയായപ്പോഴാണ്. അത്തരം വസ്തുതകൾ വലതുപക്ഷം സൗകര്യപൂർവം മൂടിവെക്കുന്നു.

കേരളത്തിലെ പൊതുസമൂഹം ഇത്തരം വിധ്വംസക പ്രവർത്തനങ്ങളെ തിരിച്ചറിഞ്ഞ് എൽ ഡി എഫ് സർക്കാരിന് പിന്തുണയേകി നിൽപ്പുണ്ട്.

Advertisement