എഡിറ്റര്‍
എഡിറ്റര്‍
സി.പി.ഐ.എം വിരുദ്ധത സൃഷ്ടിക്കാന്‍ സി.പി.ഐ ശ്രമിക്കുന്നു: വന്‍കിട കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതില്‍ കാനത്തിന് ഇരട്ടത്താപ്പ്; വിമര്‍ശനവുമായി കോടിയേരി
എഡിറ്റര്‍
Thursday 27th April 2017 2:39pm

തിരുവനന്തപുരം: സി.പി.ഐ.എം വിരുദ്ധത സൃഷ്ടിക്കാന്‍ സി.പി.ഐ ശ്രമിക്കുന്നതായി കോടിയേരി ബാലകൃഷ്ണന്‍. സി.പി.ഐയിലെ ഒരു വിഭാഗം നേതാക്കളാണ് ശ്രമത്തിന് പിന്നിലെന്നും കോടിയേരി പറഞ്ഞു.

സി.പി.ഐക്കെതിരെ സംസ്ഥാന സമിതിയിലാണ് കോടിയേരിയുടെ വിമര്‍ശനം. സി.പി.ഐ നിലപാട് മനസിലാക്കി മാത്രമേ പ്രതികരിക്കാവൂ. പ്രതികരിക്കുന്നതില്‍ കരുതല്‍ വേണമെന്നും കോടിയേരി പറഞ്ഞു. .

മൂന്നാറിലെ വന്‍കിട കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതില്‍ കാനത്തിന് ഇരട്ടത്താപ്പാണെന്നും കോടിയേരി പറഞ്ഞു. ടാറ്റയുടെ കൈയേറ്റം ഒഴിപ്പിക്കുന്നത് ബുദ്ധിമുട്ടാകുമെന്ന് കാനം എല്‍.ഡി.എഫില്‍ പറഞ്ഞു.

സി.പി.ഐയുടെ കെണിയില്‍ നേതാക്കള്‍ വീഴരുത്. കോണ്‍ഗ്രസുമായി ചേരാന്‍ സി.പി.ഐ അനുകൂല അന്തരീക്ഷം ഒരുക്കുന്നു. സി.പി.ഐയിലെ ഒരു വിഭാഗത്തിന് ഇതില്‍ എതിര്‍പ്പുണ്ടെന്നും കോടിയേരി പറഞ്ഞു.

Advertisement