എഡിറ്റര്‍
എഡിറ്റര്‍
ബി.ജെ.പിയുടെ ജനരക്ഷയാത്ര നാട്ടില്‍ അക്രമം വ്യാപിപ്പിക്കാനാണെന്ന് വി.മുരളീധരന്‍ തന്നെ വ്യക്തമാക്കി; കേരളത്തിലെ ജനം യാത്രയെ പൂര്‍ണ്ണമായും നിരാകാരിച്ചെന്നും കോടിയേരി
എഡിറ്റര്‍
Sunday 8th October 2017 9:09am

തിരുവനന്തപുരം: ബി.ജെ.പിയുടെ ജനരക്ഷാ യാത്രയില്‍ സി.പി.ഐ.എം ജില്ലാസെക്രട്ടറി പി.ജയരാജനെതിരെ കൊലവിളി മുദ്രാവാക്യം വിളിക്കുന്നത് ജാഥയുടെ കണ്‍വീനര്‍ വി.മുരളീധരന്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത് നാട്ടില്‍ അക്രമം വ്യാപിപ്പിക്കാന്‍ ഉദ്ദേശിച്ചാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ജനരക്ഷായാത്ര എന്നുപറഞ്ഞുകൊണ്ട് കുമ്മനം രാജശേഖരന്‍ നടത്തുന്ന യാത്രയുടെ ലക്ഷ്യമെന്താണെന്ന് യാത്രയുടെ കണ്‍വീനര്‍ തന്നെ വെളിപ്പെടുത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അക്രമത്തിനെതിരെ ബി.ജെ.പി യാത്രനടത്തുന്ന സന്ദര്‍ഭത്തില്‍ തന്നെയാണ് തിരുവനന്തപുരത്ത് ധനുവച്ചപുരം കോളേജിലെ എസ്.എഫ്.ഐ. പ്രവര്‍ത്തകനായ അഭിജിത്ത് എന്ന ദളിത് വിദ്യാര്‍ത്ഥിയെ പൂര്‍ണ്ണ നഗ്‌നനാക്കി എ.ബി.വി.പി., ആര്‍.എസ്.എസ്. സംഘം ഭീകരമായി മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ അഭിജിത്ത് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.ആര്‍.എസ്.എസിന്റെ ശാഖയില്‍ പോകാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് അഭിജിത്തിനെ അതിക്രൂരമായി മര്‍ദ്ദിച്ചത്. മാസങ്ങള്‍ക്കു മുമ്പാണ് ആലപ്പുഴയില്‍ അനന്തു എന്ന വിദ്യാര്‍ത്ഥിയെ ആര്‍.എസ്.എസുകാര്‍ ക്രൂരമായി കൊലപ്പെടുത്തിയത്. അദ്ദേദഹം പറഞ്ഞു.


Also Read സൗദിയില്‍ രാജകൊട്ടാരത്തിന് നേരെ ഭീകരാക്രമണം; രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും അക്രമിയും വെടിയേറ്റ് മരിച്ചു.


ബി.ജെ.പി. കേരളത്തില്‍ നടത്തിയ കൊലപാതകങ്ങളും അക്രമങ്ങളും മറച്ചുപിടിക്കാനാണ് കേന്ദ്രമന്ത്രിമാരെയും അഖിലേന്ത്യാനേതാക്കളെയും പങ്കെടുപ്പിച്ചുകൊണ്ട് യാത്ര സംഘടിപ്പിച്ചത്.എന്നാല്‍ കേരളത്തിലെ ജനം ഈ യാത്രയെ പൂര്‍ണ്ണമായും നിരാകാരിച്ചുവെന്ന് വന്നപ്പോഴാണ് പ്രകോപനം സൃഷ്ടിക്കാനും, അക്രമത്തിനുള്ള പരസ്യാഹ്വാനവും ആര്‍.എസ്.എസ്.നേതാക്കള്‍ നല്‍കുന്നത്. ജനരക്ഷായാത്ര സി.പി.ഐ എം വിരുദ്ധ കൊലവിളിയാത്രയാക്കി മാറ്റിയിരിക്കുകയാണ്. കോടിയെരി വ്യക്തമാക്കി.

പ്രകോപനങ്ങളില്‍ വീഴാതെ ആര്‍.എസ്.എസിന്റെയും ബി.ജെ.പി.യുടെയും യഥാര്‍ത്ഥമുഖം ജനങ്ങള്‍ക്കുമുമ്പില്‍ തുറന്നുകാണിക്കാന്‍ മുഴുവന്‍ ബഹുജനങ്ങളും മുന്നോട്ട് വരണമെന്നും അദ്ദേഹം തന്റെ പോസ്റ്റില്‍ വ്യക്തമാക്കി.

Advertisement