എഡിറ്റര്‍
എഡിറ്റര്‍
മോദിയുടേത് ‘ബച്ചാ ദിന്‍’ ആണെന്ന് കോടിയേരി ബാലകൃഷ്ണന്‍; അമിതാ ഷായുടെ മകന്‍ കോടികളുണ്ടാക്കിയത് ഇതിന് തെളിവ്
എഡിറ്റര്‍
Sunday 29th October 2017 4:24pm

മലപ്പുറം: നരേന്ദ്രമോദിക്കും അമിത്ഷായ്ക്കുമെതിരെ വിമര്‍ശനവുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അച്ചാ ദിന്‍ വാഗ്ദാനം ചെയ്ത മോദിയുടെ ഭരണത്തില്‍ നടക്കുന്നത് ‘ബച്ചാദിന്‍’ ആണെന്ന് കോടിയേരി പറഞ്ഞു.

അമിത്ഷായുടെ മകന്റെ കമ്പനി കോടികളുടെ നേട്ടമുണ്ടാക്കിയത് ഇതിന് തെളിവാണ്. കേരളത്തിലെ ബി.ജെ.പിക്കാര്‍ വീട്ടില്‍ മോദിയുടെ പടം വെച്ച് രണ്ടായിരത്തിന്റെ കള്ളനോട്ട് അടിക്കുകയാണെന്നും കോടിയേരി പരിഹസിച്ചു. മലപ്പുറം മഞ്ചേരിയില്‍ ജനജാഗ്രതാ യാത്രക്ക് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍.


Read more:  ഛത്തീസ്ഗഢ് മന്ത്രിക്കെതിരായ സെക്‌സ് സി.ഡി വിവാദം ; പുറത്തു വന്നത് മഞ്ഞുമലയുടെ അറ്റം മാത്രമെന്ന് അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകന്‍


അമിത് ഷായുടെ മകന്‍ ജെയ് അമിത് ഷായുടെ കമ്പനിയായ ടെമ്പിള്‍ എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ വിറ്റുവരവില്‍ 16000 ഇരട്ടി വര്‍ധനവുണ്ടായെന്ന് ദ വയര്‍ പുറത്തുവിട്ടിരുന്നു.

 

Advertisement