എഡിറ്റര്‍
എഡിറ്റര്‍
ഖാദര്‍ സ്ഥാനാര്‍ത്ഥിയായത് ഹൈദരലി തങ്ങളെ ബ്ലാക്‌മെയില്‍ ചെയ്ത്; ലീഗിന്റെ അഹങ്കാരത്തിനുള്ള ഷോക്ക് ട്രീറ്റ്‌മെന്റ് ലീഗുകാര്‍ തന്നെ നല്‍കുമെന്നും കോടിയേരി
എഡിറ്റര്‍
Thursday 21st September 2017 9:22pm

മലപ്പുറം: കെ.എന്‍.എ ഖാദര്‍ വേങ്ങര സ്ഥാനാര്‍ത്ഥിയായത് മുസ്‌ലിം ലീഗ് സംസ്ഥാനപ്രസിഡന്റ് ഹൈദരാലി ശിഹാബ് തങ്ങളെ ബ്ലാക്മെയില്‍ ചെയ്തിട്ടാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വേങ്ങരയില്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു കോടിയേരിയുടെ പ്രസ്താവന.

ലീഗിന് സംഘടനാപരമായ പാപ്പരത്തം സംഭവിച്ചെന്നും പാണക്കാട് തങ്ങളുടെ ആധിപത്യത്തിന് പകരം പണാധിപത്യം വന്നുവെന്നും കോടിയേരി പറഞ്ഞു. വേങ്ങര തെരഞ്ഞെടുപ്പോടെ ലീഗിന്റെ വോട്ടുബാങ്കില്‍ ചോര്‍ച്ചയുണ്ടാകും. ആരെ നിര്‍ത്തിയാലും ജയിക്കുമെന്ന അഹങ്കാരമാണ് മുസ്‌ലിം ലീഗിന്. ഈ അഹങ്കാരത്തിനുള്ള ഷോക്ക് ട്രീറ്റ്മെന്റ് ലീഗുകാര്‍ തന്നെ നല്‍കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


Also Read: ബൗളറുടെ നീല ടൗവ്വല്‍ ബൗണ്ടറി പാഴാക്കി; കുപിതനായി വിരാട്, വീഡിയോ കാണാം


ഭരണത്തിന്റെ പ്രതിഫലനം തെരഞ്ഞെടുപ്പിലുണ്ടാകും. ജനങ്ങള്‍ക്കിടയില്‍ ഇടതുപക്ഷത്തെക്കുറിച്ചുള്ള മതിപ്പ് വര്‍ധിച്ചിട്ടുണ്ടെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. ഇത് വേങ്ങരയില്‍ ഇടതുസ്ഥാനാര്‍ത്ഥിക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

അതേസമയം, കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുസ്ഥാനാര്‍ത്ഥിക്ക് ഒരു ലക്ഷം വോട്ട് വര്‍ധിച്ചത് നേട്ടമായെന്നും വേങ്ങര ഫലം മുസ്ലീം ലീഗിനുള്ള ശക്തമായ പ്രഹരമായിരിക്കുമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

Advertisement