എഡിറ്റര്‍
എഡിറ്റര്‍
കോടിക്കണക്കിന് രൂപ അഴിമതി നടത്തിയ ഉമ്മന്‍ ചാണ്ടി രാജിവെക്കണം: കോടിയേരി
എഡിറ്റര്‍
Monday 17th June 2013 12:57pm

kodiyeri

തിരുവനന്തപുരം: സോളാര്‍ പാനല്‍ അഴിമതിയുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ ആളാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍.
Ads By Google

നിരവധി കേസുകളില്‍ അകപ്പെട്ട് ജയിലില്‍ കിടന്ന ഒരു സ്ത്രീയുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് അടുത്ത ബന്ധമുണ്ടെന്ന് തെളിയിക്കുന്ന രേഖകളാണ് പുറത്തുവന്നു കൊണ്ടിരിക്കുന്നതെന്നും കോടിയേരി കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് എഴുപത് കോളുകളില്‍ പുറത്താണ് സരിത എസ് നായരുടെ ഫോണിലേക്ക് പോയത്. ഇത് വെറും ജോപ്പനോ സലിമോ മാത്രം ചെയ്ത കാര്യമല്ല. മുഖ്യമന്ത്രിക്ക് ഇതില്‍ നേരിട്ട് പങ്കുണ്ട്.

മുഖ്യമന്ത്രിയെ കാണാന്‍ ദല്‍ഹിയില്‍ സരിത എത്തി, എന്തിനാണ് അവര്‍ വന്നതെന്ന ചോദ്യത്തിന് മറുപടി പറയാന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞിട്ടില്ല. ക്രിമിനല്‍ കേസിലും കൊലപാതക കേസിലും പ്രതിയായ ബിജു രാധാകൃഷ്ണനെ ഗസ്റ്റ് ഹൗസില്‍ വെച്ച് കണ്ടു എന്ന് മുഖ്യമന്ത്രി തന്നെ സമ്മതിച്ചു കഴിഞ്ഞു.

സംസ്ഥാനത്തെ മുഖ്യമന്ത്രിയുമായി ഒരു മണിക്കൂറാണ് ഗസ്റ്റ് ഹൗസില്‍ ഇയാള്‍ കൂടിക്കാഴ്ച നടത്തിയത്, ഇതിനുള്ള അവസരം മുഖ്യമന്ത്രി എങ്ങനെ ഉണ്ടാക്കി ? സോളാര്‍ പാനല്‍ കേസുമായി മുഖ്യമന്ത്രിക്ക് നേരിട്ട് ബന്ധമുണ്ട് അത് തന്നെയാണ് ഇതിലൂടെ വ്യക്തമാകുന്നത്.

എല്ലാ തട്ടിപ്പ് സംഘങ്ങളുടെയും അഭയ കേന്ദ്രമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറി. ഇതിനെതിരെ പ്രതികരിക്കുന്നവരെ അടിച്ചൊതുക്കി ഇതില്‍ നിന്നെല്ലാം രക്ഷാപ്പെടാമെന്നത് മുഖ്യമന്ത്രിയുടെ വ്യാമോഹം മാത്രമാണ്.

മുഖ്യമന്ത്രിയുടെ ഓഫീസ് ഇത്തരത്തില്‍ ദുരുപയോഗപ്പെടുത്തിയിട്ടും ഇന്റലിജന്‍സ് യാതൊരു വിധ മുന്നറിയിപ്പും നല്‍കിയില്ലെന്നതും അതിശയമാണ്.

ജുഡീഷ്യല്‍ അന്വേഷണത്തിലൂടെ മാത്രമേ ഈ തട്ടിപ്പിന്റെ യഥാര്‍ത്ഥ മുഖം പുറത്തുവരികയുള്ളൂ. മുഖ്യമന്ത്രി രാജിവെച്ച് അതിനെ നേരിടണം. കേരളത്തിലെ ജനങ്ങളെ മണ്ടന്‍മാരാക്കി മുന്നോട്ട് പോകാമെന്നാണ് കരുതിയതെങ്കില്‍ കരുണാകരന്റേയും സര്‍ സിപിയുടെ ഗതിയാകും വരാന്‍ പോകുന്നതെന്നും കോടിയേരി പറഞ്ഞു.

ഇന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിനെ നേരെ പോലീസ് അതിശക്തമായ കണ്ണീര്‍വാതകവും ടിയര്‍ ഗ്യാസുമാണ് പ്രയോഗിച്ചത്.

30 കൊല്ലത്തിനുള്ളില്‍ ഇത്രയും വലിയ പ്രതിരോധം പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നാണ് ഒരു പത്രപ്രവര്‍ത്തകര്‍ പറഞ്ഞത്. കണ്ണീര്‍ വാതകത്തില്‍ ഉപയോഗിച്ച രാസവസ്തുക്കള്‍ ഏതെന്ന് വ്യക്തമാക്കണം.

കണ്ണീര്‍വാതകവും ടിയര്‍ ഗ്യാസും പ്രയോഗിച്ചത് മൂലം നിരവധി പ്രവര്‍ത്തകര്‍ക്കാണ് ദേഹാസ്വാസ്ഥ്യം സംഭവിച്ചതെന്നും കോടിയേരി പറഞ്ഞു.

Advertisement