എഡിറ്റര്‍
എഡിറ്റര്‍
കൊച്ചി ചെറായി ബീച്ചില്‍ യുവതിയെ കുത്തിക്കൊന്നു
എഡിറ്റര്‍
Friday 11th August 2017 1:56pm

കൊച്ചി: കൊച്ചി ചെറായി ബീച്ചില്‍ യുവതിയെ കുത്തിക്കൊന്നു. വരാപ്പുഴ സ്വദേശി ശീതള്‍ (30)ആണ് മരിച്ചത്. കുത്തേറ്റതിനെ തുടര്‍ന്ന് യുവതി അടുത്തുള്ള സ്വകാര്യ റിസോര്‍ട്ടില്‍ അഭയം തേടിയിരുന്നു.

ഉടന്‍ തന്നെ ഇവിടുത്തെ ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

രാവിലെ 10 മണിയോടെയാണ് സംഭവം. ബീച്ചിലെത്തിയ യുവതിയെ യുവാവ് കുത്തുകയായിരുന്നു. കൊലപാതകത്തിന്റെ കാരണമെന്തെന്ന് വ്യക്തമല്ല.

സംഭവത്തില്‍ കോട്ടയം സ്വദേശി പ്രശാന്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം സംഭവത്തെ കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

Advertisement