എഡിറ്റര്‍
എഡിറ്റര്‍
‘ആശാനാണ് ആശാനെ ഞങ്ങടെ ആശാന്‍’; കോപ്പലാശന് ഗംഭീര വരവേല്‍പ്പൊരുക്കി ഗ്യാലറിയില്‍ മഞ്ഞപ്പട; വിനീതരായി താരങ്ങള്‍, വീഡിയോ
എഡിറ്റര്‍
Friday 24th November 2017 7:57pm

കൊച്ചി: കൊച്ചിയില്‍ കേരളാ ബ്ലാസ്റ്റേഴ്‌സും കന്നിക്കാരായ ജംഷഡ്പൂര്‍ എഫ്.സിയും ഏറ്റുമുട്ടാന്‍ തയ്യാറെടുക്കുകയാണ്. ഐ.എസ്.എല്ലില്‍ പുതുമുഖങ്ങളാണെങ്കിലും ബ്ലാസ്റ്റേഴ്‌സിനെ സംബന്ധിച്ചിടത്തോളം ജംഷഡ്പൂര്‍ നന്നായി അടുത്തറിയുന്നവരാണ്. ടീമിലെ പരിശീലകന്‍ മുതല്‍ താരങ്ങള്‍ വരെ കഴിഞ്ഞ വര്‍ഷം മഞ്ഞപ്പടയ്ക്കു വേണ്ടി പന്തു തട്ടിയവരാണ്.

അതുകൊണ്ടാണ് സ്റ്റീവ് കോപ്പലെന്ന മഞ്ഞപ്പടയുടെ കോപ്പലാശാന്‍ ജംഷഡ്പൂരിന്റെ പരിശീലകനായി മൈതാനത്തേക്കിറങ്ങിയപ്പോള്‍ ഗ്യാലറിയില്‍ ആര്‍പ്പു വിളികള്‍ ഉയര്‍ന്നത്. ബ്ലാസ്റ്റേഴ്‌സിന് മറക്കാനാവാത്ത ഓര്‍മ്മകള്‍ സമ്മാനിച്ച കോപ്പലാശാനെ വികാരഭരിതമായിട്ടായിരുന്നു ഗ്യാലറിയും താരങ്ങളും വരവേറ്റത്.

ജംഷഡ്പൂര്‍ താരങ്ങളുമായെത്തിയ വാഹനത്തില്‍ നിന്നും കോപ്പലാശാന്‍ പുറത്തിറങ്ങിയതു മുതല്‍ മഞ്ഞപ്പട അദ്ദേഹത്തിന് ജയ് വിളിച്ചു തുടങ്ങിയിരുന്നു. അതിന്റെ ബാക്കിയെന്നോണം കളിക്കളത്തിലേക്ക് മത്സരത്തിന് മുന്നോടിയായി അദ്ദേഹം എത്തിയപ്പോള്‍ ഗ്യാലറിയല്‍ ആശാന് വേണ്ടി വീണ്ടും ജയ് വിളി.

ആശാനെ കണ്ടതും ശിഷ്യന്മാരും അരികിലേക്ക് ഓടിയെത്തി. സി.കെ വിനീതും റിനോ ആന്റോയും സന്ദേഷ് ജിങ്കാനും സന്ദീപ് നന്ദിയുമെല്ലാം ആശാനെ കണ്ട് സ്‌നേഹാന്വേഷണങ്ങള്‍ നടത്തി. താരങ്ങളും പരസ്പരം കളിയുടെ ചൂട് മറന്ന് സംസാരിക്കുന്നതിനും കളിക്കളം സാക്ഷ്യം വഹിച്ചു.

Advertisement